എളേറ്റിൽ: മർകസ് വാലി സെക്കൻഡറി മദ്രസയിൽ ഡോക്ടർസ് ഡേ ദിനാചരണം സംഘടിപ്പിച്ചു. മദ്രസയിലെ പ്രഥമ വിദ്യാർത്ഥി ഡോക്ടർ കെ പി മുഹമ്മദ് സാലിഹ് വിദ്യാർത്ഥികളുമായി കുട്ടികളുടെ ആരോഗ്യ ശീലങ്ങൾ എന്ന വിഷയത്തിൽ സംവദിച്ചു.
സദർ മുഅല്ലിം കെ മുഹമ്മദ് സഅദി ഇയ്യാടിന്റെ ആദ്യക്ഷതയിൽ
അബ്ദുസ്സലാം ബുസ്താനി ഉദ്ഘാടനംചെയ്തു.
പി കെ അബ്ദുൽ അസീസ് സഖാഫി,
കെ സി ജുനൈദ് ബുഖാരി, ഇയാസ് മുഹമ്മദ് നിസാമി എന്നിവർ സംബന്ധിച്ചു.
വിദ്യാർത്ഥികളുടെ ആരോഗ്യപരമായ സംശയങ്ങൾക്ക് ഡോക്ടർ മറുപടി നൽകി.
Tags:
ELETTIL NEWS