കൊടുവള്ളി: കേന്ദ്ര സർക്കാർ തുടർന്നു കൊണ്ടിരിക്കുന്ന ജനദ്രോഹ, അപരവൽക്കരണ, കോർപ്പറേറ്റ് പ്രീണന നയങ്ങൾക്കെതിരിൽ പ്രതിഷേധിച്ചു കൊണ്ട് സമര ദിനം ആചരിച്ചു.
SSF ഉരുളിക്കുന്ന് യൂണിറ്റ് കമ്മിറ്റിയുടെ നേതൃത്വത്തിൽ പറക്കുന്ന് അങ്ങാടിയിൽ നടന്ന പ്രതിഷേധ സംഗമത്തിൽ കോവിഡ് പ്രോട്ടോകോൾ പാലിച്ചുകൊണ്ട് പ്ലക്കാർഡുകൾ ഉയർത്തിയും മുദ്രാവാക്യം വിളിച്ചും പ്രതിഷേധമറിയിച്ചു.
യൂണിറ്റ് പ്രസിഡന്റ് മുഹമ്മദ് യാസിർ കെ, ജനറൽ സെക്രട്ടറി മുഹമ്മദ് യാസിർ കെ.പി, സെക്രട്ടറിമാരായ ഷൗക്കത്ത് എം, ബാസിത്ത് പി.എം, സാബിത്ത് കെ, ബിൻയാസ് കെ.പി, നേതൃത്വം നൽകി.
Tags:
ELETTIL NEWS