ഓൺലൈൻ മീഡിയ റിപ്പോർട്ട് അസോസിയേഷൻ അംഗങ്ങൾക്ക് വേണ്ടി നടപ്പാക്കുന്ന വിവിധ ക്ഷേമ പദ്ധതികളുടെ ഭാഗമായി ഒമാക്ക് അംബ്രല്ല പ്രകാശനം ചെയ്തു.
ഒമാക്ക് എക്സിക്യൂട്ടീവ് യോഗത്തിൽ വച്ച് പ്രസിഡൻറ് സത്താർ പുറായിൽ ജനറൽ സെക്രട്ടറി ഫാസിൽ തിരുവമ്പാടിക്ക് നല്കിക്കൊണ്ടാണ് പ്രകാശനം ചെയ്തത്.
ചടങ്ങിൽ വർക്കിങ് പ്രസിഡൻറ് റഊഫ് എളേറ്റിൽ, ട്രഷറർ ജോൺസൺ ഇങ്ങാപ്പുഴ എക്സിക്യൂട്ടീവ് അംഗങ്ങളായ ഹബീബി, അബീഷ്, റമീൽ, ജോർജ് ഫിലിപ്പ്, അനസ്, അഷ്ഹർ എളേറ്റിൽ തുടങ്ങിയവർ സംബന്ധിച്ചു