ദുബായ്: ഇന്ത്യ അടക്കമുള്ള രാജ്യങ്ങളിൽനിന്ന് ദുബായിലേക്ക് വരുന്നവർക്കുള്ള മാർഗനിർദ്ദേശം പുതുക്കി. ഈ മാസം 23 മുതൽ എത്തുന്നവർക്കുള്ള മാർഗനിർദ്ദേശമാണ് പുതുക്കിയത്. ദുബായ് സുപ്രീം കമ്മിറ്റി ഫോർ ക്രൈസിസ് ആന്റ് മാനേജ്‌ന്റൊണ് ഉത്തരവ് പുറപ്പെടുവിച്ചത്.
🛫 ഇന്ത്യയിൽ നിന്ന് ദുബായിലേക്കുള്ള യാത്രയ്ക്ക് യുഎഇ അധികൃതർ അംഗീകരിച്ച വാക്‌സിൻ രണ്ട് ഡോസുകൾ സ്വീകരിച്ചിരിക്കണം.
🛫 മുഴുവൻ യാത്രക്കാരും വിമാനം പുറപ്പെടുന്നതിന് 48 മണിക്കൂറിനുള്ളിൽ എടുത്ത പി.സി.ആർ നെഗറ്റീവ് പരിശോധന ഫലം കൈവശം കരുതണം.
🛫ക്യു.ആർ കോഡ് ഉള്ള പി.സി.ആർ പരിശോധന ഫല സർട്ടിഫിക്കറ്റുകൾ മാത്രമേ സ്വീകരിക്കൂ.
🛫എല്ലാ യാത്രക്കാരും വിമാനം പുറപ്പെടുന്നതിന് നാലു മണിക്കൂർ മുമ്പ് ദ്രുത പി.സി.ആർ പരിശോധന നടത്തണം.
🛫എല്ലാ യാത്രക്കാരും ദുബായ് വിമാനത്താവളത്തിൽ എത്തുമ്പോൾ പി.സി.ആർ പരിശോധനയ്ക്ക് വിധേയമാകണം.
🛫24 മണിക്കൂറിനുള്ളിൽ പ്രതീക്ഷിക്കുന്ന പിസിആർ പരിശോധനാ ഫലം ലഭിക്കുന്നതുവരെ യാത്രക്കാർ ഇൻസ്റ്റിറ്റുഷണൽ ക്വാറന്റൈന് വിധേയമാകണം.
Tags:
INTERNATIONAL