ഓൺലൈൻ മാധ്യമ പ്രവർത്തകരുടെ കൂട്ടായ്മയായ ഓൺലൈൻ മീഡിയ റിപ്പോർട്ട് അസോസിയേഷൻറെ (ഒമാക്ക്) നേതൃത്വത്തിൽ അസോസിയേഷൻ അംഗങ്ങൾക്ക് കോവിഡ് - 19 വാക്സിനേഷൻ ലഭിക്കുന്നതിനായി ഹെൽപ്പ് ഡെസ്ക് ആരംഭിച്ചു.
ഒമാക്ക് ഹെൽപ്പ് ഡെസ്ക് സഹായത്തോടെ ആദ്യഘട്ടത്തിൽ രജിസ്റ്റർ ചെയ്ത ഇരുപതോളം അംഗങ്ങൾ ഒന്നാം ഡോസ് വാക്സിനേഷൻ സ്വീകരിച്ചു.
ഹെൽപ്പ് ഡെസ്ക് പ്രവർത്തനങ്ങൾക്കായി റഊഫ് എളേറ്റിൽ, ഫാസിൽ തിരുവമ്പാടി, സത്താർ പുറായിൽ, ഹബീബി, റമീൽ മാവൂർ എന്നിവർ നേതൃത്വം നൽകി.
Tags:
THAMARASSERY