Trending

ടൗൺ മുസ്ലിം ലീഗ് കമ്മറ്റിയുടെ നേതൃത്വത്തിൽ പ്രധിഷേധ സമരസംഗമം നടത്തി.

ഈസ്റ്റ് കിഴക്കോത്ത്: പള്ളികൾ ഉടൻ തുറന്ന് ആരാധനാ സ്വാതന്ത്ര്യം അനുവദിക്കണമെന്നും മദ്രസ പഠനത്തിന് വിഘാതമുണ്ടാക്കുന്ന രീതിയിൽ സ്കൂൾ പഠന സമയ മാറ്റത്തിന് അണിയറയിൽ നടന്നുവരുന്ന ശ്രമം അവസാനിപ്പിക്കണമെന്നും ആവശ്യപ്പെട്ടു  കൊണ്ട്  സർക്കാറിൻ്റെ തെറ്റായ  നയത്തിൽ പ്രതിഷേധിച്ച് ഈസ്റ്റ് കിഴക്കോത്ത് ടൗൺ മുസ്ലിം ലീഗ് കമ്മറ്റിയുടെ നേതൃത്വത്തിൽ  പ്രതിഷേധിച്ചു.

പരിപാടിയിൽ ടൗൺ ലീഗ് പ്രസിഡന്റ്   വി. അബൂബക്കർ, ജനറൽ സെക്രട്ടറി  കെ കെ  എച്ച്  അബ്ദുറഹ്മാൻ കുട്ടി, കമ്മിറ്റി ഭാരവാഹികളായ   മൂത്താട്ട് മുഹമ്മദ് ഹാജി, അബു ഹാജി , വാർഡ് മെമ്പർ  ഖാലിദ് സിഎം, നാസർ  കെ.പി   തുടങ്ങിയവർ പങ്കെടുത്തു.
Previous Post Next Post
3/TECH/col-right