Trending

നിർദ്ധന കുടുംബങ്ങളിലെ കുട്ടികൾക്ക് നോട്ട് പുസ്തകങ്ങൾ വിതരണം ചെയ്തു.

പൂനൂർ:പൂനൂർ ആസ്ഥാനമായി പ്രവർത്തിക്കുന്ന സന്നദ്ധ സംഘടനയായ ആശ ചാരിറ്റബിൾ ട്രസ്റ്റ് കോവിഡ് കാലത്ത് ദുരിതം അനുഭവിക്കുന്ന നൂറോളം കുടുംബങ്ങളിലെ കുട്ടികൾക്ക് നോട്ടുപുസ്തകങ്ങൾ വിതരണം ചെയ്തു.

നജീബ് കാന്തപുരം എംഎൽഎ വിതരണോദ്ഘാടനം നിർവഹിച്ചു. ദുരിത കാലത്ത് ഭക്ഷണക്കിറ്റുകളും പഠനോപകരണങ്ങളും നിത്യരോഗികൾക്ക് മരുന്നുകളുമെല്ലാം നൽകുന്ന ആശയുടെ പ്രവർത്തനങ്ങൾ മാതൃകാപരമാണെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.

ചടങ്ങിൽ എം കെ അബ്ദുൽ മജീദ് ഹാജി, അബ്ദുൽ റഷീദ് എം.കെ,സലീം വി.കെ, നയീഫ് ബാവ, ശംസു വട്ടക്കണ്ടിഎന്നിവർ സംബന്ധിച്ചു.പുസ്തക വിതരണത്തിന് എൻ.കെ.മുഹമ്മദ് മാസ്റ്റർ, ഹക്കീം മൊകായി, സാജിദ് എന്നിവർ നേതൃത്വം നൽകി.
Previous Post Next Post
3/TECH/col-right