Trending

കോവിഡ് നിയന്ത്രണങ്ങളോടെ ആരാധനാലയങ്ങൾ തുറക്കാൻ അനുമതി നൽകണം:കാരാട്ട് റസാഖ്.

കോവിഡ് നിയന്ത്രണങ്ങൾക്ക് ഇളവ് അനുവദിച്ച സാഹചര്യത്തിൽ എല്ലാ നിയന്ത്രണങ്ങളും പാലിച്ച് കൊണ്ട് ആരാധനാലയങ്ങൾ തുറന്ന് പ്രവർത്തിക്കാൻ അനുമതി നൽകണമെന്ന് മുൻ എംഎൽഎ കാരാട്ട് റസാഖ് ആവശ്യപ്പെട്ടു.

കോവിഡ്നിയന്ത്രണങ്ങളുടെ ഭാഗമായി മാസങ്ങളോളം ആരാധനാലയങ്ങൾ അടച്ച്പൂട്ടിയത് മൂലം വിശ്വാസികൾ മാനസികമായി ഏറെ പ്രയാസത്തിലാണ്.
സാമൂഹിക അകലം പാലിച്ച് കൊണ്ട് പള്ളികളുടെ വലിപ്പമനുസരിച്ച് ആളുകളുടെ എണ്ണം ക്രമീകരിച്ച് കൊണ്ടും വീട്ടിൽ വെച്ച് അംഗശുദ്ധി വരുത്തിക്കൊണ്ടും മാസ്ക്, സാനിറ്റെസർ തുടങ്ങിയ കോവിഡ് മാനദണ്ഡങ്ങൾ പാലിച്ച് കൊണ്ടും,
സാധാരണ നമസ്കാരത്തിന്ന് 15 മിനുട്ടും വെള്ളിയാഴ്ചത്തെ ജുമുഅക്ക് 30 മിനുട്ടും സമയം അനുവദിച്ച് കൊണ്ട് പ്രോട്ടോകോൾ പാലിച്ച് നിയന്ത്രണങ്ങളോടെ എത്രയും പെട്ടെന്ന് ആരാധനാലയങ്ങൾ തുറക്കാൻ നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് മുഖ്യമന്ത്രിക്ക് കത്തയച്ചതായും കാരാട്ട് റസാഖ് അറിയിച്ചു.
Previous Post Next Post
3/TECH/col-right