Trending

കോവിഡ് കാലത്ത് സാമൂഹിക അകലമല്ല ശാരീരിക അകലമാണ് വേണ്ടതെന്ന്: ഡോ. എം.കെ മുനീർ

താമരശ്ശേരി: കോവിഡ് കാലത്ത് ജനങ്ങള്‍ക്കിടയില്‍ സാമൂഹിക അകലമല്ല വേണ്ടത് ശാരീരിക അകലമാണ് വേണ്ടതന്നും അതിന്റെ ഒരു ഉദാഹരണമാണ് നന്മ വെഴുപ്പൂരിന്റെ പ്രവർത്തനങ്ങളന്ന് ഡോ. എംകെ മുനീര്‍ എംഎല്‍എ.

പലവിധ പ്രശ്നങ്ങളിൽ കുടുങ്ങി കിടക്കുന്ന ജനങ്ങള്‍ക്ക് മാനസിക പിരിമുറുക്കത്തിൽ നിന്ന് ആശ്വാസം പകരാന്‍ ആരാധനാലയങ്ങളിൽ ചെന്നുള്ള പ്രാർത്ഥനകൾക്ക് കഴിയുമെന്നും കോവിഡ് മാനദണ്ഡങ്ങളോടെ ആരാധനാലയങ്ങൾ തുറക്കണമെന്നും മുഖ്യമന്ത്രിയോട് ആവശ്യപ്പെട്ടതായും അദ്ദേഹം പറഞ്ഞു.

നന്മ ഹോം കെയര്‍ പദ്ധതി ഉത്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.ജീവകാരുണ്യ മേഖലയിലും ആരോഗ്യ രംഗത്തും സ്തുത്യർഹമായ സേവനമാണ് നന്മ നടത്തുന്നതെന്നും. ആമ്പുലൻസ് സേവനവും, ദിവസവും അറുന്നോറോളം പേര്‍ക്ക് ഭക്ഷണമൊരുക്കുകയും ചെയ്യുന്ന നിസ്വാർത്ഥരായ അർപ്പണബോധമുള്ള വളണ്ടിയർമാരുടെ സേവനം മഹത്തരമാണന്ന് അദ്ദേഹം പറഞ്ഞു.

ചടങ്ങിൽ നന്മ പ്രസിഡന്റ് കെവി മുഹമ്മദ് അധ്യക്ഷം വഹിച്ചു. കോ. ഓർഡിനേറ്റർ എകെ അബ്ബാസ് സ്വാഗതം പറഞ്ഞു. ട്രഷറർ ബാബു കുടുക്കിൽ പദ്ധതികള്‍ വിശദീകരിച്ചു. മുസ്‌ലിം ലീഗ് താമരശ്ശേരി പഞ്ചായത്ത് പ്രസിഡന്റ് പിഎസ് മുഹമ്മദലി, കൊടുവള്ളി ബ്ലോക്ക് പഞ്ചായത്ത് മെമ്പർ കെഎം അഷ്റഫ് മാസ്റ്റർ, പഞ്ചായത്ത് മുസ്‌ലിം ലീഗ് ജ. സെക്രട്ടറി പി.പി ഹാഫിസ്റഹ്‌മാൻ, കട്ടിപ്പാറ പഞ്ചായത്ത് മുസ്‌ലിം ലീഗ് ജ. സെക്രട്ടറി ഹാരിസ് അമ്പായത്തോട്, പിപി ഗഫൂര്‍, എകെ അസീസ്, ചെറ്റക്കൽ മുഹമ്മദ്,ഇസ്മായില്‍ വിപി, ഗഫൂർ കുടുക്കിൽ, അബ്ദുറഹിമാൻ വിപി, അഷ്റഫ് കുടുക്കിൽ, ആബിദ് എസി, ഷാഹിർ കുടുക്കിൽ, നോനി ഷൗക്കത്ത്, സികെ മജീദ്, കാസിം കാരാടി, ഡോ. ഇസ്മായിൽ വിപി, അബ്ദു പികെ, മുഹമ്മദ് എപി, നടുവില്‍ പീടിക ഉമ്മർ, എൻപി അബ്ദുറഹിമാൻ, കരീം താമരശ്ശേരി, ഫൈബീർ അലി, സലാം അരേറ്റകുന്ന്, സൽമാൻ അരീക്കൻ, ഷഫീഖ് ചുടലമുക്ക്, ജംഷിർ കെ.പി. എന്നിവര്‍ പങ്കെടുത്തു.അനസ് കെ.പി. നന്ദി പറഞ്ഞു.
Previous Post Next Post
3/TECH/col-right