കോവിഡിന്റെ അതിരൂക്ഷതയിലും ദയാ- കാരുണ്യമില്ലാതെ നിത്യേനയെന്നോണം പെട്രോൾ ഉൽപന്നങ്ങളുടെ വില വർധിപ്പിക്കുന്ന കേന്ത്ര സർക്കാറിന്റെ നടപടിയിലും , ടാക്സ് കുറക്കാതെ ജനങ്ങളെ പ്രയാസത്തിലാക്കുന്ന കേരള സർക്കാറിന്റെ നടപടിയിലും പ്രതിഷേധിച്ച് സംസ്ഥാന പ്രവാസി കോൺഗ്രസ് കമ്മിറ്റിയുടെ നിർദേ
ശപ്രകാരം പ്രവാസി കോൺഗ്രസ് കൊടുവള്ളി നിയോജക മണ്ഡലം കമ്മിറ്റി കൊടുവള്ളി പെട്രോൾ പമ്പിന് മുമ്പിൽ പ്രതിഷേധ ജ്വാല സംഘടിപ്പിച്ചു.
പ്രതിഷേധ സംഗംമം മണ്ഡലം കോൺഗ്രസ് പ്രസിഡണ്ട് സി.കെ.ജലീൽ ഉൽഘാടനം ചെയ്യുകയും നിയോജക മണ്ഡലം പ്രവാസി കോൺഗ്രസ് പ്രസിഡണ്ട് സി.കെ. അബ്ബാസ് അധ്യക്ഷത വഹിക്കുകയും ചെയ്തു. പരിപാടിയിൽ പ്രവാസി കോൺഗ്രസ് ജില്ലാ സെക്രട്ടറി ഷംസുദ്ദീൻ അപ്പോളോ മുഖ്യ പ്രഭാഷണം നടത്തി.
ലോകത്തിലെ ഏറ്റവും വിലകൂടിയ പെട്രോൾ ഇന്ത്യയിലാണെന്നും നേപ്പാളിന് ഇന്ത്യ നൽകപ്പെടുന്ന പെട്രോൾ ഇന്ത്യയിൽ വിൽപ്പന നടത്തിയാൽ പോലും പത്തുരൂപ രൂപ ലാഭമുണ്ടാകുന്ന സാഹചര്യമാണ് നിലനിൽക്കുന്നതെന്നും ആശംസ പ്രസംഗത്തിൽ കോൺഗ്രസ് മണ്ഡലം ട്രഷറർ ഗഫൂർ മുക്കിലങ്ങാടി അഭിപ്രായപ്പെട്ടു.
കോൺഗ്രസിൻറെ രാഷ്ട്രീയപരമായ പരാജയമാണ് ഇന്ന് ഇന്ത്യ അനുഭവിക്കുന്നതെന്നും സംഘടനാപരമായ പ്രവർത്തനത്തിലൂടെ കോൺഗ്രസിനെ തിരിച്ചു കൊണ്ടുവരണമെന്നും ഉനൈസ് കാവിൽ, അഭിപ്രായപെട്ടു.
ഓമശ്ശേരി മണ്ഡലം പ്രവാസി കോൺഗ്രസ് പ്രസിഡണ്ട് താജുദ്ധീൻ നന്ദി പറഞ്ഞ് പ്രതിഷേധ പരിപാടി അവസാനിപ്പിച്ചു.
Tags:
KERALA