എളേറ്റിൽ : എന്റെ നാട് സുന്ദര നാട് പദ്ധതിയുടെ രണ്ടാം ഘട്ടത്തിന്ന് പരിസ്ഥിതി ദിനത്തിൽ തുടക്കം. ചളിക്കോട് അങ്ങാടി സൗന്ദര്യ വൽക്കരണത്തിന്റെ ഭാഗമായിട്ടാണ് റോഡിന്റെ വശങ്ങളിൽ ഫലവൃക്ഷത്തൈകൾ നട്ടത്. പദ്ധതിയുടെ ഉദ്ഘാടനം റിട്ടേർഡ് അധ്യാപകരായ എം.പി മുഹമ്മദ് ,കെ.കെ.സി അബൂബക്കർ എന്നിവർ ചേർന്ന് നിർവഹിച്ചു.
വി.പി ബൈജു, യൂസുഫ് പുതിയോട്, മൂത്തേടത്ത് ഗഫൂർ,ഇ.കെ അബ്ദുൽ ഖാദർ ,ബാബു, എം.കെ. സി അബ്ദുറഹിമാൻ, എം.ജസീം, മുജീബ് ചളിക്കോട്, കെ.എം നജീബ്, ഗ്രാന്റ് ഷഫീഖ്, എം.പി മുസ്തഫ തുടങ്ങിയവർ സംബന്ധിച്ചു.
പദ്ധതിയുടെ ഒന്നാം ഘട്ട ഉദ്ഘാടനം പ്രമുഖ പരിസ്ഥിതി പ്രവർത്തകൻ പ്രെഫ. ശോഭീന്ദ്രൻ നിർവഹിച്ചിരുന്നു. ആദ്യഘട്ടത്തിൽ അങ്ങാടിയുടെ ഇരുവശങ്ങളിലും പൂച്ചെട്ടികൾ സ്ഥാപിച്ചിരുന്നു.
ചളിക്കോട് സാംസ്കാരിക വേദി നടപ്പിൽ വരുത്തുന്ന പദ്ധതിക്ക് വാർഡ് മെമ്പർ കെ.പി വിനോദ് കുമാർ ചെയർമാനും പി.സി മുഹമ്മദ് ഗഫൂർ കൺവീനറുമായ സമിതിയാണ് നേതൃത്വം നൽകുന്നത്.
Tags:
ELETTIL NEWS