Trending

തണൽ പന്നൂർ പരിസ്ഥിതി ദിനാചരണം.

തണൽ എഡ്യൂക്കേഷണൽ & ചാരിറ്റബ്ൾ ട്രസ്റ്റിൻ്റെ നേതൃത്വത്തിൽ പരിസ്ഥിതി ദിനാചരണം നടത്തി. പടിഞ്ഞാറയിൽ അംഗൻവാടി പരിസരത്ത് വൃക്ഷതൈ നട്ട് തണൽ പന്നൂരിൻ്റെ പരിസ്ഥിതി ദിനാചരണം സീതാറാം ടെക്സ്റ്റയിൽസ് ലിമിറ്റഡ് ചെയർമാൻ പി. മുഹമ്മദ് യൂസുഫ് ഉദ്ഘാടനം നിർവ്വഹിച്ചു . തണൽ ജനറൽ സെക്രട്ടറി ഇഖ്ബാൽ പടിഞ്ഞാറയിൽ അദ്ധ്യക്ഷത വഹിച്ചു .

പട്ടനിൽ ഷംസുദ്ധീൻ മാസ്റ്റർ , 
അംഗൻവാടി വർക്കർ ഷൈലജ , കുടുംബശ്രീ എ.ഡി.എസ് സുലൈഖ ടി.ടി , സീനത്ത് വി.സി തണൽ ഭാരവാഹികളായ കെ.ടി റഊഫ് , ജാബിർ പൊയിലിൽ , ഉമ്മർ കുനിയിൽ , ആഷിദ് അലി കെ.കെ , നിസാർ മലയിൽ , ഷഫീഖ് ടി.പി , ഇർഷാദ് കെ കെ , ജസീൽ എം.പി , ഷംസീർ കെ.സി , റാഫി എ.ടി , റഈസ് എടവലത്ത് ,  സൈതൂട്ടി കുനിയിൽ , റിഷാദ് എൻ.കെ എന്നിവർ സംബന്ധിച്ചു .

വാർഡ് മെമ്പർ വഹീദ ടീച്ചറുടെ നേതൃത്വത്തിൽ പന്നൂർ അങ്ങാടിയിൽ നടന്ന ശുചീകരണ യജ്ഞത്തിലും തണൽ വളണ്ടിയർമാർ പങ്കാളികളായി .
Previous Post Next Post
3/TECH/col-right