Trending

കോവിഡ് ആശുപത്രിയിലേക്ക് മദദ് ചാരിറ്റബിൾ ഫൗണ്ടേഷൻ പ്രതിരോധ സാമഗ്രികൾ നൽകി.

കോഴിക്കോട് : എസ്.വൈ എസ് സാന്ത്വനവും സഹായി വാദിസലാമും പൂനൂരിൽ ആരംഭിച്ച   കോവിഡ് ആശുപത്രിയിലേക്ക് മദദ് ചാരിറ്റബിൾ ആന്റ് ഹ്യൂമാനിറ്റേറിയൻ ഫൗണ്ടേഷൻ  കോവിഡ് പ്രതിരോധ സാമഗ്രികൾ കൈമാറി. പി.പി.ഇ കിറ്റുകൾ, എൻ- 95 മാസ്കുകൾ, സർജിക്കൽ മാസ്കുകൾ, സാനിറ്റൈസർ തുടങ്ങിയവയും അനുബന്ധ മെഡിക്കൽ  സാമഗ്രികളുമാണ് കൈമാറിയത്.

കോവിഡ് ആശുപത്രി കോഡിനേറ്റർ സലാം മാസ്റ്റർ എളേറ്റിൽ മദദ് ഫൗണ്ടേഷൻ  ചെയർമാൻ ഡോ. അമീൻ മുഹമ്മദ് സഖാഫിയിൽ നിന്ന് സാമഗ്രികൾ ഏറ്റുവാങ്ങി 
ചടങ്ങിൽ ഹെൽത്ത് കെയർ സൊസൈറ്റി സെക്രട്ടറി ശഫീഖ് കാന്തപുരം, ജംഷാദ് ഉമ്മിണികുന്ന്, സാന്ത്വനം വളണ്ടിയർമാരായ നിസാം, ആഷിക് തുടങ്ങിയവർ സംബന്ധിച്ചു.
Previous Post Next Post
3/TECH/col-right