പൂനൂർ: പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് പൂനൂർ ഗവ.ഹയർസെക്കണ്ടറി സ്കൂൾ എസ് പി സി കേഡറ്റുകൾക്കുള്ള ഫലവൃക്ഷത്തൈ വിതരണോദ്ഘാടനം ബാലുശ്ശേരി സബ് ഇൻസ്പെക്ടർ രാധാകൃഷ്ണൻ നിർവ്വഹിച്ചു.ജൂനിയർ കേഡറ്റ് തീർത്ഥാരാജ് തൈ ഏറ്റുവാങ്ങി.
ഹെഡ്മാസ്റ്റർ മുഹമ്മദ് എ വി അബ്ദുസ്സലീം .കെ, സി.പി.ഒ. ജാഫർസാദിഖ് എ പി, രാജൻമാണിക്കോത്ത് ,രജീന്ദ്രൻ, തുടങ്ങിയവർ പങ്കെടുത്തു.
Tags:
EDUCATION