Trending

മഴക്കാലപൂർവ്വ ശുചീകരണം.

കോവിഡ് മഹാമാരിക്ക് ഒപ്പം തന്നെ മഴക്കാല പകർച്ചവ്യാധി രോഗവ്യാപന സാഹചര്യവും മനസ്സിലാക്കി  മഴക്കാല പൂർവ്വരോഗങ്ങൾ വരാതിരിക്കാനുള്ള ജാഗ്രതയുടെ ഭാഗമായി കൊതുക് പെരുകുന്ന സഹചര്യം ഇല്ലാതാകുകയാണ് ലക്ഷ്യം.

RRTവളണ്ടിയർമാരും , കുടുബശ്രീ പ്രവർത്തകർ , യുവജന -വിദ്യാർത്ഥി സംഘടനാ പ്രവർത്തകർ , തൊഴിലുറപ്പ് തൊഴിലാളികൾ , സന്നദ്ധ സംഘടനാ പ്രവർത്തകരും ചേർന്ന് ജൂൺ 5 ന് റോഡരികിലെ പൊന്ത കാടുകളും മാലിന്യവും നീക്കി ശുചീകരണ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകണമെന്ന് അഭ്യർത്ഥിക്കുന്നു

ലോക്ഡൗണിൽ എല്ലാവരും വീടുകളിൽ ആയതിനാൽ മഴക്കാലപൂർവ്വ ശുചീകരണ പ്രർത്തനങ്ങൾ നല്ല നിലയിൽ നടത്താൻ ഈ അവസരം ഉപയോഗിക്കണം. വീടും പരിസരവും ജൂൺ 6 ന് ശുചിയാക്കുന്നതിനൊപ്പം ടെറസിലും,ചിരട്ട,മറ്റ് പാഴ്സ്തുക്കളിലും വെള്ളം കെട്ടി നിൽക്കുന്നില്ല എന്ന് ഉറപ്പാക്കണം

നല്ല നാടിന് -നല്ല നാളേക്ക്
 സജിത
ഒന്നാം വാർഡ് മെമ്പർ
കിഴക്കോത്ത് ഗ്രാമപഞ്ചായത്ത്‌ 

Previous Post Next Post
3/TECH/col-right