വാക്സിനേഷൻ സംബന്ധമായി പ്രവാസികൾ കടുത്ത പ്രതിസന്ധിയാണ് നേരിടുന്നത് ഇതിന് സമയബന്ധിതമായി പരിഹാരം ഉണ്ടാകണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് പ്രവാസി കോൺഗ്രസ് കൊടുവള്ളി നിയോജകമണ്ഡലം പ്രസിഡണ്ട് സികെ അബ്ബാസിന്റെയും ,ജില്ലാ വൈസ് പ്രസിഡണ്ട് ഷംസുദ്ദീൻ അപ്പോളോയുടെയും നേതൃത്വത്തിൽ മുൻസിപ്പൽ ചെയർമാൻ അബ്ദു വെള്ളറക്ക് നിവേദനം നൽകി .
ഓൺലൈൻ രജിസ്ട്രേഷൻവഴി കോവിഡ് വാക്സിനേഷൻ എടുക്കുന്നതു സംബന്ധമായി വലിയ പ്രയാസമാണ് പ്രവാസികൾ അനുഭവിക്കുന്നത്. നൂറുകണക്കിന് പ്രവാസികൾ കൊടുവള്ളി മുനിസിപ്പാലിറ്റിയുടെ വ്യത്യസ്ത ഭാഗങ്ങളിൽ വിമാന സർവീസുകൾ ആരംഭിക്കുന്ന ഘട്ടത്തിൽ തന്നെ തിരിച്ച്പോകാൻ തയ്യാറായി നിൽക്കുന്നവരുമാണ്.
സമയബന്ധിതമായി കൊവിഡ് വാക്സിൻ ലഭ്യമാക്കുന്നില്ലെങ്കിൽ ആദ്യഘട്ടത്തിൽ തന്നെ വിദേശ യാത്ര മുടങ്ങുന്ന അവസ്ഥയാണ് നിലനിൽക്കുന്നതെന്നും നിവേദനത്തിൽ ഓർമിപ്പിച്ചു.
നാട്ടിലുള്ളവർക്കൊപ്പം കോവിസ് വാക്സിനേഷന് അപേക്ഷ നൽകി കാത്തിരിക്കുക എന്നുള്ളത് പ്രവാസികൾക്ക് വലിയ പ്രയാസം ഉണ്ടാക്കുന്നുണ്ട് ഈ കാര്യങ്ങൾ പരിഹരിക്കാൻ വേണ്ടി പ്രവാസികൾക്ക് മാത്രമായി ഷെഡ്യൂൾ ചെയ്ത് വാക്സിനേഷൻ ലഭ്യമാക്കാൻ വേണ്ട സംവിധാനം ഒരുക്കണമെന്ന് പ്രവാസി കോൺഗ്രസ് മുൻനിസിപ്പൽ
ചെയർമാനോട് ആവശ്യപ്പെട്ടു.
നിയോജകമണ്ഡലത്തിലെ മറ്റു പഞ്ചായത്തുകളിലെ അധികാരികൾക്കും ഇതുസംബന്ധമായി നിവേദനം നൽകപ്പെടുന്നതിന്റെ ഭാഗമായാണ് കൊടുവള്ളി മുനിസിപ്പാലിറ്റിക്കും കൊടുവള്ളി പ്രവാസി കോൺഗ്രസ് നിവേദനം നൽകിയത്.
Tags:
KODUVALLY