Trending

എളേറ്റിൽ ജി.എം.യു.പി.സ്കൂൾ സ്റ്റാഫ് കൗൺസിൽ അനുശോചിച്ചു.

എളേറ്റിൽ ജി.എം.യു.പി സ്കൂളിലെ മുൻ അധ്യാപകനും, പഞ്ചായത്ത് വിദ്യാഭ്യാസ ഓഫീസറും, എളേറ്റിൽ വട്ടോളിയിലെ സാമൂഹ്യ, സാംസ്ക്കാരിക, വിദ്യാഭ്യാസ രംഗത്തെ നിറസാനിധ്യവുമായിരുന്ന പൂളപ്പൊയിൽ ഉസ്മാൻ മാസ്റ്ററുടെ നിര്യാണത്തിൽ എളേറ്റിൽ ജി.എം.യു.പി.സ്കൂൾ സ്റ്റാഫ് കൗൺസിൽ അനുശോചിച്ചു.

ഓൺലൈനായി നടന്ന അനുശോചന യോഗത്തിൽ ഹെഡ്മാസ്റ്റർ ഇൻ ചാർജ്ജ് ശ്രീ.എൻ.കെ.മുഹമ്മദ്  അധ്യക്ഷം വഹിച്ചു. സ്റ്റാഫ് സെക്രട്ടറി എം.വി അനിൽകുമാർ അനുശോചന പ്രമേയം അവതരിപ്പിച്ചു.

കെ.അബ്ദുൽ ലത്തീഫ് ,വി.കെ.മുഹമ്മദാലി, ഒ.പി കോയ, എം.ടി.അബദുസ്സലീം, എൻ.പി.മുഹമ്മദ്, കെ - അബ്ദുറഹ്മാൻ ,പി.സി.സുബൈദ തുടങ്ങിയവർ സംസാരിച്ചു.
Previous Post Next Post
3/TECH/col-right