Trending

മാസ്കുകൾ വിതരണം ചെയ്തു.

താമരശ്ശേരി,: കോവിഡ് രണ്ടാം
 ഘട്ട പ്രതിരോധ പ്രവർത്തനങ്ങളിൽ ഭാഗവാക്കുന്നതിന്റെ ഭാഗമായി ഐഡിസി താമരശ്ശേരിയുടേയും,റിലയൻസ് ഫൗണ്ടേഷനും സംയുക്തമായി താമരശ്ശേരി യിലെയും പരിസരങ്ങളിലെയും പൊതുസ്ഥാപനങ്ങൾ മുഖേന 16000 മാസ്കുകൾ വിതരണം ചെയ്തു.
 

ചടങ്ങിന്റെ ഉദ്ഘാടനം പൂനൂർ ഹെൽത്ത് കെയർ ഫൗണ്ടേഷൻ കാരുണ്യതീരം സ്പെഷ്യൽ സ്കൂൾ ഗുണഭോക്തക്കൾക്കായി IDC ഡയരക്ടർ KKM ഹനീഫയിൽ നിന്ന് ഏറ്റുവാങ്ങികൊണ്ട് MK രാഘവൻ MP നിർവഹിച്ചു.ചടങ്ങിൽ കട്ടിപ്പാറ പഞ്ചായത്ത് പ്രസിഡന്റ് മോയത്ത് മുഹമ്മദ് അധ്യക്ഷത വഹിച്ചു.

കൊടുവള്ളി ICDS,ഓമശ്ശേരി ICDS,താമരശ്ശേരി പോലീസ്, താലൂക്ക് ഹോസ്പിറ്റൽ,റീജനൽ ഡഫ് സെന്റർ,കട്ടിപ്പാറ FHC,കട്ടിപ്പാറ,കോടഞ്ചേരി,പുതുപ്പാടി പഞ്ചായത്ത് RRT കൾ, അത്താണി നരിക്കുനി,IDC യുടെ വിവിധ സ്വാശ്വയ സംഘങ്ങൾ,വിവിധ സന്നദ്ധ സംഘടനകൾ എന്നിവക്കായും മാസ്കുകൾ നൽകി.
Previous Post Next Post
3/TECH/col-right