Trending

ആൾ താമസമില്ലാത്ത വീട്ടിൽ നിന്നും 17 കിലോ400 ഗ്രാം കഞ്ചാവ് കണ്ടെടുത്തു.

കൊടുവള്ളി: നരിക്കുനി ചാമ്പാട്ട് മുക്കിലുള്ള ആൾ താമസമില്ലാത്ത
വീട്ടിൽ നിന്നും കൊടുവള്ളി പൊലിസ് കണ്ടെടുത്തത് 17 കിലോ400 ഗ്രാം കഞ്ചാവ്.മടവൂർ റോഡിലെ ആൾ താമസമില്ലാത്ത വീട്ടിൽ നിന്നുമാണ് ഇത്രയേറെ കഞ്ചാവ് കണ്ടെടുത്തത്.

നഗരത്തിൽ താമസിക്കുന്ന വീട്ടുടമസ്ഥൻ പറമ്പിൽ ജോലി എടുക്കാൻ വന്നപ്പോഴാണ്, വീടിൻ്റെ ചായ്പ്പിൽ ഒരു ചാക്ക് കെട്ടിവെച്ച നിലയിൽ കണ്ടത്. ഗൃഹനാഥൻ ഉടനെ റൂറൽ എസ് പി .ഡോ: ശ്രീനിവാസനെ വിവരമറിയിക്കുകയും അദ്ദേഹത്തിൻ്റെ നിർദേശാനുസരണം ഉച്ചയ്ക്ക് രണ്ടരയോടെ കൊടുവള്ളി പൊലിസ് ഇൻസ്പെക്ടർ  ടി. ദാമോദരൻ്റെ നേതൃത്വത്തിൽ വീട്ടിലെത്തി ചാക്ക് പരിശോധിക്കുകയായിരുന്നു. എട്ട് പാക്കറ്റുകളിലാക്കി സൂക്ഷിച്ച നിലയിലായിരുന്നു.

എസ്.ഐ.മാരായ  എൻ. 
ദിജേഷ്, എം.എ. രഘുനാഥ്, എ.എസ്.ഐ. ടി.
സജീവ്, സീനിയർ സിവിൽ പൊലിസ് ഓഫീസർ ടി. അബ്ദുൾ റഷീദ്, സി.പി.ഒ. അജിത്ത് എന്നിവരായിരുന്നു സംഘത്തിലുണ്ടായിരുന്നത്.പ്രതികൾക്കായി അന്വേഷണം ഊർജിതമാക്കിയതായി സി.ഐ. അറിയിച്ചു.
Previous Post Next Post
3/TECH/col-right