Trending

ഫൂട്ട് വെയർ കടകൾ തുറക്കാൻ നടപടി വേണം.

ഒരു മാസത്തിലേറെയായി കടകൾ അടച്ചിട്ടതിനാൽ സ്റ്റോക്കുള്ള ചെരിപ്പുകൾ ഉപയോഗശൂന്യമാകുന്നതായും, ലോക്ക് ഡൗൺ നീണ്ടുപോകുന്ന സാഹചര്യത്തിൽ ഒന്നിടവിട്ട ദിവസങ്ങളിൽ ചെരിപ്പ് കടകൾ തുറക്കാൻ സർക്കാർ നടപടി സ്വീകരിക്കണമെന്നും കേരള റീട്ടെയിൽ ഫുട് വേർ അസോസിയേഷൻ കോഴിക്കോട് ജില്ലാ സെക്രട്ടറിയേറ്റ് യോഗം ആവിശ്യപ്പെട്ടു.

വിവാഹ പർച്ചേഴ്സിനും, അലോഷവേളകൾക്കും വേണ്ടി നിബന്ധനകളോടെ തുണിക്കടകൾ തുറക്കാൻ അനുവദിച്ചത് പോലെ തുണികൊപ്പം അത്യാവശ്യമായ പാദരക്ഷയുടെ വിൽപ്പനയ നടത്തുന്ന കടകൾക്ക് പ്രവർത്തിക്കാൻ അനുവദിക്കണം. ചെരിപ്പുകൾ സൂക്ഷിച്ച മുറികൾ സ്ഥിരമായി അടച്ചിടുന്നതോടെ സാധനങ്ങൾക്ക് മുകളിൽ  ഫംഗസ് വന്ന് വസ്തുക്കൾ നശിക്കുകയാണ്.

ഓരോ വ്യാപാരിക്കും വലിയ രൂപത്തിലുള്ള  സാമ്പത്തിക നഷ്ടമാണ് ഉണ്ടാകുന്നത്. കഴിഞ്ഞ ലോക്ക് ഡൗണിൽ ലക്ഷങ്ങളുടെ നഷ്ടം സംഭവിച്ച വ്യാപാരികളെ വീണ്ടും കടക്കെണിയിലേക്കും, ആത്മഹത്യയിലേക്കും തള്ളി വിടരരുതെന്നും, വാടകപൂർണ്ണമായി ഒഴിവാക്കി തരണമെന്നും കമ്മറ്റി ആവശ്യപ്പെട്ടു.
Previous Post Next Post
3/TECH/col-right