Trending

ചക്കാലക്കൽ ഹയർ സെക്കണ്ടറി:ഓൺലൈൻ കലോത്സവത്തിന് തുടക്കമായി

മടവൂർ ചക്കാലക്കൽ ഹയർസെക്കണ്ടറി സ്കൂൾ  മൂന്ന് ദിവസങ്ങളിലായി നടക്കുന്ന ഓൺലൈൻ കലോത്സവത്തിന് തുടക്കമായി.പ്രശസ്ത മാപ്പിളപ്പാട്ട് ഗായകൻ എം.എ.ഗഫൂർ 
ഉദ്ഘാടനം ചെയ്തു.

വിദ്യാർത്ഥികളുടെ സർഗ ശേഷിയെ മരവിപ്പിക്കുന്നതിന് പകരം പ്രചോദനമേകാൻ ഇത്തരം പരിപാടികൾ ഉപകരിക്കുമെന്ന് അദ്ദേഹം ഉദ്ഘാടന ഭാഷണത്തിൽ ചൂണ്ടിക്കാട്ടി.ചടങ്ങിൽ പി.ടി എ പ്രസിഡണ്ട് ശ്രീ കെ എം ജാഫർ അദ്ധ്യക്ഷനായി.

പി കെ സുലൈമാൻ മാസ്റ്റർ ബഷീർ മാസ്റ്റർ നവീനാക്ഷൻ മാസ്റ്റർ വിജയൻ നായർ എം സിറാജുദ്ദീൻ കെ കെ മനോജ് കുമാർ എന്നിവർ സംസാരിച്ചു.

പ്രിൻസിപ്പൽ എം.കെ രാജി സ്വാഗതവും കൺവീനർ അഷ്റഫ് അണ്ടോണ നന്ദിയും പറഞ്ഞു
Previous Post Next Post
3/TECH/col-right