Trending

എസ് വെെ എസ് സാന്ത്വനം സഹായി കോവിഡ് ഹോസ്പിറ്റൽ ഇന്ന് നാടിന് സമർപ്പിക്കും.

കോഴിക്കോട്-പൂനൂർ:കോവിഡ് പ്രതിരോധ രംഗത്ത് ആശ്വാസം പകർന്ന് എസ് വൈ എസിന്റെ ശ്രദ്ധേയ സംരംഭമായ സാന്ത്വനം സഹായി കോവിഡ് ഹോസ്‌പിറ്റൽ ഇന്ന് (തിങ്കൾ) നാടിനു സമർപ്പിക്കും. കോവിഡ് രണ്ടാം തരംഗത്തിലെ രോഗികളുടെ എണ്ണപ്പെരുപ്പം കണക്കിലെടുത്താണ് എസ് വൈ എസ് ജില്ലാ കമ്മിറ്റി സഹായി വാദിസലാമുമായി ചേർന്ന് കോവിഡ് ഹോസ്പിറ്റൽ ആരംഭിക്കാൻ തീരുമാനിച്ചത്.

തൊഴിൽ നഷ്ടവും വ്യാപാര മാന്ദ്യവും ഉൾപ്പടെ പലതരം പ്രയാസങ്ങളിലൂടെ കടന്നുപോകുന്ന കാലത്ത് ദരിദ്ര കടുംബങ്ങളിൽ നിന്നുള്ള കോവിഡ് രോഗികൾക്ക് ഇവിടെ ചികിത്സ സൗജന്യമായിരിക്കും. 72 ബെഡുകളാണ് ആദ്യഘട്ടത്തിൽ ഹോസ്പിറ്റലിൽ സജ്ജീകരിച്ചിരിക്കുന്നത്. പൂനൂർ റിവർഷോർ ഹോസ്പിറ്റൽ കെട്ടിടത്തിൽ ആണ് സാന്ത്വനം സഹായി കോവിഡ് ഹോസ്പിറ്റൽ പ്രവർത്തിക്കുക.

തിങ്കളാഴ്ച വൈകുന്നേരം നാലു മണിക്ക് കേരള പൊതുമരാമത്ത് വകുപ്പ് മന്ത്രി അഡ്വ. പി എ മുഹമ്മദ് റിയാസ് ഓൺലെെനിൽ ഹോസ്പിറ്റൽ ഉദ്‌ഘാടനം ചെയ്യും.ഇന്ത്യൻ ഗ്രാൻഡ് മുഫ്തി കാന്തപുരം എ പി അബൂബക്കർ മുസ്‌ലിയാർ അധ്യക്ഷത വഹിക്കും. എസ് വൈ എസ് സംസ്ഥാന ജന. സെക്രട്ടറി ഡോ. എം. എ ഹകീം അസ്ഹരി മുഖ്യപ്രഭാഷണം നിർവഹിക്കും. ബാലുശ്ശേരി നിയോജക മണ്ഡലം എം എൽ എ അഡ്വ. സച്ചിൻ ദേവ് ചടങ്ങിൽ മുഖ്യാതിഥിയായി പങ്കെടുക്കും.

കോഴിക്കോട് ഗവ. മെഡിക്കൽ കോളേജ് പ്രിൻസിപ്പൽ എം പി ശശി, എസ് വൈ എസ് സംസ്ഥാന പ്രസിഡന്റ് സയ്യിദ് ത്വാഹാ സഖാഫി എന്നിവർ അഭിവാദ്യ പ്രസംഗം നിർവഹിക്കും.

സയ്യിദ് അബ്ദുൽ ഫത്താഹ് അഹ്ദൽ, എസ് എം എ ജില്ലാ പ്രസിഡന്റ് ഡോ.സയ്യിദ് അബ്ദുസ്സബൂർ ബാഹസൻ, കേരള മുസ്ലിം ജമാഅത്ത് സംസ്ഥാന സെക്രട്ടറി എൻ അലി അബ്ദുല്ല, എസ് വൈ എസ് ജില്ലാ പ്രസിഡന്റ് അബ്ദുറഷീദ് സഖാഫി കുറ്റ്യാടി, ഉണ്ണികുളം ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് നിജിൽ രാജ്, റിവർഷോർ ഹോസ്പിറ്റൽ എം ഡി ഡോ.മുഹമ്മദലി, ഡിക്ടർ മുഹമ്മദ് അഹമ്മദ്, സഹായി ഡിറക്ടർ അബ്ദുള്ള സഅദി ചെറുവാടി എന്നിവർ ചടങ്ങിൽ സംബന്ധിക്കും.

എസ് വൈ എസ് ജില്ലാ ജനറൽ സെക്രട്ടറി കെ അബ്ദുൽ കലാം സ്വാഗതവും സഹായി വാദിസലാം ജനറൽ സെക്രട്ടറി കെ എ നാസർ ചെറുവാടി നന്ദിയും പറയും.
Previous Post Next Post
3/TECH/col-right