Trending

കിഴക്കോത്ത് സർവീസ് സഹകരണ ബാങ്കിന്റെ ആഭിമുഖ്യത്തിൽ കോവിഡ് 19 പ്രതിരോധ പ്രവർത്തനങ്ങൾക്കുള്ള മെഡിക്കൽ ഉപകരണങ്ങളും, ഭക്ഷ്യകിറ്റും നൽകി.

കിഴക്കോത്ത് സർവീസ് സഹകരണ ബാങ്കിന്റെ ആഭിമുഖ്യത്തിൽ കിഴക്കോത്ത് ഗ്രാമപഞ്ചായത്തിലേക്ക്  ആവശ്യമായ കോവിഡ് 19  പ്രതിരോധ പ്രവർത്തനങ്ങൾക്കുള്ള മെഡിക്കൽ ഉപകരണങ്ങൾ  ഗ്രാമപഞ്ചായത്ത് പ്രസിഡൻറ്  പി.പി നസ്റിക്ക് കിഴക്കോത്ത് സർവീസ് സഹകരണ ബാങ്ക് പ്രസിഡൻറ്  സി.എം ഖാലിദ് കൈമാറി.

കോവിഡിന്റെ പ്രതിസന്ധി ഘട്ടത്തിൽ  കിഴക്കോത്ത് സർവ്വീസ് സഹകരണ ബേങ്കിലെ കളക്ഷൻ ഏജന്റുമാർക്ക് ആശ്വാസമായി ബേങ്കിന്റെ ഭക്ഷ്യ കിറ്റ് കിഴക്കോത്ത് ഗ്രാമ പഞ്ചായത്ത്‌ വൈസ് പ്രസിഡന്റ് വി.കെ. അബ്ദുറഹിമാൻ മാസ്റ്റർ നൽകി.


ചടങ്ങിൽ  ബാങ്ക് വൈസ് പ്രസിഡൻറ് എം ബാലകൃഷ്ണൻ നായർ, ഗ്രാമ പഞ്ചായത്ത് സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ കെ കെ ജബ്ബാർ മാസ്റ്റർ, ബാങ്ക് ഡയറക്ടർ നൗഷാദ് കരിമ്പയിൽ, ബാങ്ക് സെക്രട്ടറി ഷക്കീല തുടങ്ങിയവർ സംബന്ധിച്ചു.
Previous Post Next Post
3/TECH/col-right