Latest

6/recent/ticker-posts

Header Ads Widget

പള്‍സ് ഓക്‌സിമീറ്റര്‍ ചലഞ്ചിലേക്ക് സേവ് പന്നൂരിന്റെ കൈതാങ്ങ്.

കൊടുവള്ളി: കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്ക് ഡോ.എം.കെ മുനീര്‍ എം.എല്‍.എ നടത്തുന്ന പള്‍സ് ഓക്‌സിമീറ്റര്‍ ചലഞ്ചിലേക്ക് സേവ് പന്നൂര്‍ പള്‍സ് ഓക്‌സിമീറ്റര്‍ കൈമാറി.

സാമൂഹിക സാംസ്‌കാരിക ജീവകാരുണ്യ പ്രവര്‍ത്തനങ്ങളില്‍ വലിയ പ്രവര്‍ത്തനങ്ങള്‍ കാഴ്ച വെക്കുകയും പന്നൂര്‍ പ്രദേശത്തെ വികസനപ്രവര്‍ത്തനങ്ങളില്‍ സജീവമായി ഇടപെടുകയും ചെയ്യുന്ന സേവിന്റെ പ്രവര്‍ത്തനം മാതൃകാപരമാണെന്ന് എം.എല്‍.എ. ഡോ എം.കെ മുനീര്‍ അഭിപ്രായപ്പെട്ടു.   

സേവ് പന്നൂർ  വൈസ് ചെയർമാൻ നാസർ പട്ടനിൽ പൾസ് ഓക്സിമീറ്റർ കൈമാറി പരിപാടിയിൽ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് നസ്റി പി പി , വൈസ് പ്രസിഡണ്ട് വി കെ അബ്ദുറഹ്മാൻ, ഗ്രാമപഞ്ചായത്ത് അംഗം വി പി അഷ്റഫ്, മുൻ ജില്ലാ പഞ്ചായത്ത് അംഗം എം എ ഗഫൂർ മാസ്റ്റർ, പാട്ടത്തിൽ അബൂബക്കർ ഹാജി, സമദ് പട്ടനിൽ, ആലിക്കുട്ടി ഹാജി എന്നിവർ പങ്കെടുത്തു.

Post a Comment

0 Comments