ദുബൈ: ഇന്ത്യയിൽ നിന്നുള്ള യാത്രാ വിമാനങ്ങൾക്ക് ഏർപ്പെടുത്തിയിരുന്ന വിലക്ക് ജൂൺ 14 വരെ നീട്ടിയതായി എമിറേറ്റ്സ് അറിയിച്ചു.
യു എ ഇയിൽ പ്രവേശിക്കുന്നതിനു മുമ്പ് 14 ദിവസങ്ങൾക്കുള്ളിൽ ഇന്ത്യ സന്ദർശിച്ചവർക്കും വിലക്ക് ബാധകമാകും.
അതേ സമയം യു എ ഇ പൗരന്മാർ, യു എ ഇ ഗോൾഡൻ വിസയുള്ളവർ, ഡിപ്ലൊമാറ്റുകൾ എന്നിവരെ വിലക്കിൽ നിന്ന് ഒഴിവാക്കിയിട്ടുണ്ട്.
കഴിഞ്ഞ ഏപ്രിൽ 25 നു അനിശ്ചിതകാലത്തേക്കായിരുന്നു യു എ ഇ ഇന്ത്യയിൽ നിന്ന് യാത്രാവിലക്കേർപ്പെടുത്തിയിരുന്നത്.
വിലക്ക് പ്രാബല്യത്തിൽ വന്നതോടെ മറ്റു പല രാജ്യങ്ങളിലും 14 ദിവസം താമസിച്ചും സ്പെഷ്യൽ ഫ്ലൈറ്റ് ചാർട്ട് ചെയ്തുമെല്ലാം പലരും മടക്കയാത്ര ആരംഭിച്ചിട്ടുണ്ട്.
Tags:
INTERNATIONAL