പൂനൂർ: പതിനഞ്ചാം നിയമസഭയിലേക്ക് പെരിന്തൽമണ്ണ നിയോജക മണ്ഡലത്തിൽ നിന്നും ജനപ്രതിനിധിയായി തെരത്തടുക്കപ്പെട്ട നജീബ് കാന്തപുരം നാളെ സത്യപ്രതിജ്ഞ ചെയ്യുന്നു.
ഉണ്ണികുളം പഞ്ചായത്തിലെ കാന്തപുരം പ്രദേശത്ത് നിന്നും ഗ്രാമപഞ്ചായത്തിലേക്കും കട്ടിപ്പാറ ഡിവിഷനിൽ നിന്ന് കോഴിക്കോട് ജില്ലാ പഞ്ചായത്തിലേക്കും തെരഞ്ഞടുക്കപ്പെട്ട നജീബ് കാന്തപുരം ആദ്യമായാണ് പെരിന്തൽമണ്ണയിൽ നിന്നും നിയമസഭയിലെത്തുന്നത്. ജനപ്രതിനിധി, മാധ്യമപ്രവർത്തകൻ, എഴുത്തുകാരൻ, ഗാനരചയിതാവ്, പ്രാസംഗികൻ എന്നീ നിലയിലെല്ലാം പ്രശസ്തനാണ്.
ഉണ്ണികുളം പഞ്ചായത്തിൽ നിന്നും ആദ്യമായാണ് ഒരാൾ നിയമസഭയിൽ അംഗമാകുന്നത്. നജീബിൻ്റെ സ്ഥാനലബ്ദിയിൽ ജന്മനാടും ഗ്രാമ പഞ്ചായത്തും ആഹ്ലാദനിറവിലാണ്.
Tags:
POONOOR