Latest

6/recent/ticker-posts

Header Ads Widget

മരം വീണ് ചുരത്തിൽ ഭാഗികമായി ഗതാഗതം തടസ്സപ്പെട്ടു.

താമരശ്ശേരി: ചുരം ഏഴാം വളവിനടുത്ത് മരം വീണതിനെ തുടർന്ന് ഇന്നലെ രാത്രി ഏറെ നേരം ഭാഗികമായി ഗതാഗതം തടസ്സപ്പെട്ടു. വനം വകുപ്പ് ഉദ്യോഗസ്ഥരുടെയും, ഹൈവേ പോലീസിൻ്റെയും സാന്നിദ്ധ്യത്തിൽ ചുരം സംരക്ഷണ സമിതി പ്രർത്തകർ മരം മുറിച്ചുമാറ്റി.

കടപുഴകി വീഴാറായ നിരവധി മരങ്ങൾ റോഡിൻ്റെ ഇരുവശങ്ങളിലും ധാരാളമുണ്ട്.അപകടാവസ്ഥയിലായ ഇവ വെട്ടിമാറ്റാൻ അടിയന്തിര നടപടി സ്വീകരിക്കണമെന്ന് യാത്രക്കാർ ആവശ്യപ്പെട്ടു.

Post a Comment

0 Comments