Trending

ചോര്‍ന്നോലിക്കുന്ന വീട്ടില്‍ കഴിഞ്ഞിരുന്ന സരോജിനിക്ക് കൈത്താങ്ങായി എസ് വൈ എസ് സാന്ത്വനം വളന്റിയര്‍മാര്‍.

നരിക്കുനി:ചോര്‍ന്നോലിക്കുന്ന വീട്ടില്‍ കഴിഞ്ഞിരുന്ന സരോജിനിക്ക് കൈത്താങ്ങായി എസ് വൈ എസ് സാന്ത്വനം വളന്റിയര്‍മാര്‍. പുല്ലാളൂര്‍ തച്ചൂര്‍ താഴം ഇടുക്കപ്പാറക്കല്‍ സരോജിനിക്കാണ് ചോര്‍ന്നൊലിക്കാത്ത വീട്ടില്‍ അന്തിയുറങ്ങുന്നത്തിനുള്ള സാഹചര്യം വളന്റിയര്‍മാര്‍ ഒരുക്കികൊടുത്തത്.

മേല്‍ക്കൂരയില്‍ ഓടുകള്‍ തകര്‍ന്നും മറ്റുമായിരുന്നു ചോര്‍ച്ചയുണ്ടായത്. പുല്ലാളൂര്‍ വാദിബദറിന്റെയും തച്ചൂര്‍താഴം സാന്ത്വന കേന്ദ്രത്തിന്റെയും അഭിമുഖ്യത്തില്‍ ടാര്‍പോളിന്‍ ഷീറ്റുകള്‍ വാങ്ങി മേല്‍ക്കൂരയില്‍ വിരിച്ച് സുരക്ഷിതമാക്കുകയായിരുന്നു.

പി അബ്ദുല്‍ അസീസ്, പി ബശീര്‍, പി അബ്ദുല്‍സലാം, ഇ പി നാസര്‍, പി ഉബൈദ്, പി മുഹമ്മദ്, ഫിനുഫവാസ് എന്നീ വളന്റിയര്‍മാരാണ് പ്രവര്‍ത്തനത്തിലേര്‍പ്പെട്ടത്. വീട്ടിലേക്കാവശ്യമായ ഭക്ഷ്യവസ്തുക്കളും വളന്റിയര്‍മാര്‍ എത്തിച്ച് ന്ല്‍കി.
Previous Post Next Post
3/TECH/col-right