ഓമശ്ശേരി:ലോക്ക് ഡൗൺ സമയത്ത് വീടുകളിൽ വെജിറ്റബിൾ കിറ്റ് സൗജന്യമായി ലഭ്യമാക്കുന്ന ഫുഡ് കിറ്റ് ചലഞ്ചിന് സേവന ഓമശ്ശേരിയുടെ നേതൃത്വത്തിൽ തുടക്കം കുറിച്ചു. ഒരു കുടുംബത്തിന് ഒരാഴ്ചത്തേക്ക് ആവശ്യമായ പച്ചക്കറികളുടെ കിറ്റാണ് നൽകുന്നത്.
ഓമശ്ശേരി ഗ്രാമപഞ്ചായത്ത് വികസനകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ യൂനുസ് അമ്പലക്കണ്ടി, ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ സൈനുദ്ദീൻ കുളത്തക്കര എന്നിവർ ചേർന്ന് വിതരണോദ്ഘാടനം നിർവഹിച്ചു.
ഓമശ്ശേരി അങ്ങാടിയിൽ ആളുകളുടെ സാന്നിധ്യം പരമാവധി കുറയ്ക്കുന്നതിന് കിറ്റുകൾ വീടുകളിൽ നേരിട്ട് എത്തിച്ചു കൊടുക്കുകയാണ് ചെയ്യുന്നത്. കിറ്റിലേക്ക് ആവശ്യമായ പച്ചക്കറികൾ പലരും സംഭാവനയായി നൽകുകയുണ്ടായി.
വരും ദിവസങ്ങളിലും കിറ്റ് വിതരണം തുടരുമെന്ന് ഭാരവാഹികൾ അറിയിച്ചു.(പച്ചക്കറികൾ സംഭാവന ചെയ്യാൻ ആഗ്രഹിക്കുന്നവർ ബന്ധപ്പെടുക:9497076672)
ഉസൈൻ ടി,ഉമ്മർ എം,പി എ ഹുസൈൻ മാസ്റ്റർ,അഷ്റഫ് ആർ കെ,അബ്ദുൽകരീം ഒ ക്കെ,അഹമ്മദ് കുട്ടി എംപി,അബൂബക്കർ പി,ഉസൈൻ വി വി,ബഷീർ സി,ഉമ്മർ ആർ കെ,ഉസൈൻ എൻ വി, അഷ്റഫ് ടി,കുഞ്ഞിമുഹമ്മദ് എം, എന്നിവർ നേതൃത്വം നൽകി.
Tags:
KODUVALLY