HomeKOZHIKODE നിയന്ത്രണം വിട്ട ലോറി വൈദ്യുതി പോസ്റ്റിൽ ഇടിച്ച് ഒരാൾ ഷോക്കേറ്റ് മരിച്ചു. കോഴിക്കോട്- മെഡിക്കൽ കോളേജ് റോഡിൽ ചേവായൂരിന് സമീപം കാവ് സ്റ്റോപ്പിനടുത്താണ് ലോറി അപകടത്തിൽപ്പെട്ടത്. വൈദ്യുതി പോസ്റ്റിൽ ഇടിച്ച് ഷോക്കേറ്റ്തമിഴ്നാട് സ്വദേശി തമ്പിയാണ് മരണപ്പെട്ടത്. ലോറിയിൽ ഉണ്ടായിരുന്ന മറ്റു രണ്ടു പേർ പരിക്കേൽക്കാതെ രക്ഷപ്പെട്ടു. ഇന്നലെ വൈകുന്നേരം മൂന്നു മണിയോടെയായിരുന്നു അപകടം. Tags: KOZHIKODE Facebook Twitter