Trending

സു സജ്ജമായി കിഴക്കോത്ത് വാർ റൂം.

എളേറ്റിൽ: കൊവിഡ് പ്രതിരോധ പ്രവർത്തനം ഏകോപിപ്പിക്കുന്നതിനായി കിഴക്കോത്ത് ഗ്രാമ പഞ്ചായത്ത് ഓഫീസിൽ വാർ റൂം സജ്ജമായി.



വാർഡുകളിൽ നിയമിച്ച ആർ.ആർ.ടി വളണ്ടിയർമാർ, നോഡൽ ഒഫീസർമാർ, പന്നൂർ ഗവ: ഹയർ സെക്കന്ററി സ്കൂളിൽ സജ്ജീകരിച്ച  ഡി സിമിലിയറി കെയർ സെന്റർ, കമ്മ്യൂണിറ്റി കിച്ചൺ, ഹോം കെയർ യൂണിറ്റ്, ആബുലൻസ് സർവ്വീസ് , നിത്യരോഗികൾക്കുള്ള മരുന്ന് വിതരണം, അതിഥി തൊഴിലാളികൾക്കുള്ള ക്ഷേമ പ്രവർത്തനം എന്നിവയുടെ ഏകോപനം വാർ റൂമിനു കീഴിൽ നടന്നു വരുന്നു.

ആരോഗ്യ വകുപ്പിന്റെ നിർദ്ദേശങ്ങൾ യഥാ സമയം പൊതു ജനങ്ങളിൽ എത്തിക്കൽ, ഗ്രാമ പഞ്ചായത്ത് - ആരോഗ്യ വകുപ്പ് എന്നിവയുടെ പ്രവർത്തന ഏകീകരണം, സ്ഥിതി വിവരണ കണക്ക് അവലോകനം എന്നിവയുടെ ഏകീകരണവും വാർ റൂം കോഡിനേറ്റർ നടപ്പിലാക്കുന്നു. 24 മണിക്കൂറും പഞ്ചായത്ത് കോൺഫ്രൻസ് ഹാളിൽ പ്രവർത്തിക്കുന്ന വാർ റൂമിൽ കൊവിഡ് രോഗികളുടെ സ്ഥിതി വിവര കണക്ക് പൊതുജനങ്ങളിൽ എത്തിക്കുന്നതിനായി പോസ്റ്റർ തയ്യാറാക്കി പൊതു ജനങ്ങളെ അറിയിക്കുന്നതിൽ അതീവ ജാഗ്രത പുലർത്തുന്ന വാർ ടീം കോഡിനേറ്റർമാർ രോഗികളെ ബന്ധപ്പെട്ട് ആവശ്യമായ കൗൺസിലിങ്ങും നടത്തി വരുന്നു.

 പഞ്ചായത്ത് പ്രസിഡന്റ് പി.പി നസ്റി വൈ. പ്രസിഡൻറ് വി.കെ അബ്ദുറഹിമാൻ,ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻന്റിങ്ങ് കമ്മറ്റി ചെയർപേഴ്സൺ പ്രിയങ്ക കരൂഞ്ഞിയിൽ, വാർഡ് മെമ്പർമാരായ അർഷദ് കിഴക്കോത്ത്, വി.പി അഷ്റഫ് എന്നിവർക്കൊപ്പം എളേറ്റിൽ എം.ജെ ഹയർ സെക്കന്ററി  അധ്യാപകരായ കെ.മുഹമ്മദ് ഷാഹിദ്, ടി.മുഹമ്മദ് റാഫി,  മുജീബ് ചളിക്കോട്, ഷബാബ് കത്തറമ്മൽ, കൂമ്പാറ ഹയർ സെക്കന്ററി സ്കൂൾ അധ്യാപകൻ അഷ്റഫ് മാസ്റ്റർ പന്നൂർ, ഷഫീഖ് കൊത്തിൾക്കണ്ടി, റഖീബ് പന്നൂർ, അബ്ദുറഹിമാൻ എന്നിവരാണ്പ്രവർത്തനങ്ങൾ ക്രമീകരിക്കുന്നത്. 
Previous Post Next Post
3/TECH/col-right