Trending

കോവിഡ് മഹാമാരിക്കെതിരെ പോരാടുന്നവർക്ക് ആശ്വാസവുമായി ആശാ ചാരിറ്റബിൾ ട്രസ്റ്റ്.

പൂനൂർ:കോവിഡ് പ്രതിരോധ പ്രവർത്തനങ്ങൾക്ക് മുന്നിട്ടിറങ്ങുന്നRRT അംഗങ്ങൾക്ക് പുനൂർ ആശാ ചാരിറ്റബിൾ ട്രസ്റ്റ് PPE കിറ്റുകളും അനുബന്ധ ഉപകരണങ്ങളും കൈമാറി.
 ഉണ്ണികുളം ഗ്രാമപഞ്ചായത്തിലെ 6, 7, 9 വാർഡുകളിലെ RRT ടീമുകൾക്കും കോവിഡ് രോഗികളുടെ മയ്യിത്ത് മറവു ചെയ്യാനുള്ള സംവിധാനത്തിനായി ഞാറപ്പൊയിൽ ജുമാ മസ്ജിദിനും കിറ്റുകൾ കൈമാറി.

6-ാം വാർഡിനു വേണ്ടി മെമ്പർ പി.എച്ച്.സിറാജ് മാഷും 7-ാം വാർഡിനു വേണ്ടി മെമ്പർ റീനയും 9-ാം വാർഡിനു വേണ്ടി മെമ്പർ സി.പി.കരീം മാസ്റ്ററ്റും മസ്ജിദിനു വേണ്ടി കമ്മിറ്റി ഭാരവാഹികളായ അബ്ദുൽ മജീദ്, ഷുക്കൂർ എൻ.പി എന്നിവരും കിറ്റുകൾ ഏറ്റുവാങ്ങി.

ആശാ ചാരിറ്റബിൾ ട്രസ്റ്റ് ഭാരവാഹികളായ എൻ.കെ.മുഹമ്മദ് മാസ്റ്റർ, ശംസു വട്ടക്കണ്ടി,അബ്ദുൽ ഹക്കീം മൊകായി, സലീം വട്ടക്കണ്ടി, കെ.അബ്ദുൽ ഹമീദ് (ബാവ), നയീഫ് യു.കെ മുതലായവർ സംബന്ധിച്ചു.

Previous Post Next Post
3/TECH/col-right