എളേറ്റിൽ: കിഴക്കോത്ത് ഗ്രാമ പഞ്ചായത്തിൽ കോവിഡ് പ്രതിരോധ പ്രവർത്തനങ്ങൾ കൂടുതൽ ഊർജ്ജിതമാക്കുന്നതിനും ചികിൽസാ സൗകര്യങ്ങൾ കൂടുതൽ ലഭ്യമാക്കുന്നതിനും വേണ്ടി പന്നൂര് ഗവ:ഹയർ സെക്കണ്ടറി സ്ക്കൂളിൽ സി.എഫ് എൽ.ടി.സി യുംമൊബൈൽ മെഡിക്കൽ യൂനിറ്റും പ്രവർത്തനമാരംഭിച്ചു.
വിപുലമായ സൗകര്യങ്ങളോട് കൂടിയാണ്ഇതിൻ്റെ പ്രവർത്തനം ആരംഭിച്ചത്. ഉദ്ഘാടനം നിയുക്ത എം എൽ എ ഡോ: എം കെ മുനീർ നിർവ്വഹിച്ചു.പ്രസിഡണ്ട് പി പി നസ്റി അധ്യക്ഷത വഹിച്ചു.
ജില്ലാ പഞ്ചായത്ത് അംഗം പി.ടി.എം ഷറഫുന്നിസ ടീച്ചർ,ബ്ലോക്ക് സ്റ്റാൻ്റിംഗ് കമ്മിററി ചെയർമാൻ ടി.എം രാധാകൃഷ്ണൻ,ഗ്രാമ പഞ്ചായത്ത് സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർമാൻമാരായ റംലമക്കാട്ട് പൊയിൽ, കെ.കെ.ജബ്ബാർ മാസ്റ്റർ, ബ്ലോക്ക് മെമ്പർഷിജി ഒരലാക്കോട്,ഇന്ദുസനിത്ത്, മംഗലങ്ങാട്ട് മുഹമ്മദ് മാസ്റ്റർ, എം എ ഗഫുർ .എം എം വി ജയകുമാർ, മനോജ് കുമാർ ,കെബഷീർ സന്തോഷ് കുമാർ,സജിത ടി.വിനോദ് കുമാർ, മജീദ് കെ.ജസ് ന അസ്സയിൻ ,സി എം ഖാലിദ്,അർഷദ് കിഴക്കോത്ത്, നസീമ ജമാലുദ്ദീൻ,വി.പി.അഷ്റഫ്, വഹീദ കയ്യലശ്ശേരി, സാജിദത്ത്, കെ.മുഹമ്മദലി എന്നിവർ സംസാരിച്ചു.
വൈ. പ്രസിഡണ്ട് വി.കെ.അബ്ദുറഹിമാൻ സ്വാഗതവും പ്രിയങ്ക കരൂഞ്ഞിയിൽ നന്ദിയും പറഞ്ഞു.
Tags:
ELETTIL NEWS