Trending

ജെ.സി.ഐ എളേറ്റിൽ മെഡിക്കൽ കിറ്റുകൾ നൽകി.

എളേറ്റിൽ: കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്ന ബ്ലോക്ക്‌ പഞ്ചായത്ത്‌,ഗ്രാമ പഞ്ചായത്ത്, ആരോഗ്യ കേന്ദ്രങ്ങൾ, സന്നദ്ധ സംഘടനകൾ എന്നിവക്ക് ജെ.സി.ഐ എളേറ്റിൽ ചാപ്റ്റർ നൽകുന്ന മെഡിക്കൽ കിറ്റുകൾ കൊടുവള്ളി നിയോജക മണ്ഡലം നിയുക്ത എം.എൽ.എ ഡോ. എം.കെ മുനീർ ഏറ്റ് വാങ്ങി.

കിഴക്കോത്ത് ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് പി.പി നസ്റി, ജെ.സി.ഐ എളേറ്റിൽ പ്രസിഡന്റ് എം.എ റാഫി, വി.കെ അബ്ദുറഹിമാൻ, പ്രിയങ്ക കരൂഞ്ഞിയിൽ,കെ.ടി വിനോദ് കുമാർ, ഷഫീഖ് നെരോത്ത്, കെ.മുഹമ്മദ് ഷാഹിദ്, ഷഫീഖ് കത്തറമ്മൽ, മുജീബ് ചളിക്കോട്, ഗ്രാന്റ് ബഷീർ തുടങ്ങിയവർ സംബന്ധിച്ചു.

കിഴക്കോത്ത് ഹെൽത്ത് സെന്റർ, താമരശ്ശേരി താലൂക്ക് ഹോസ്പിറ്റൽ, കട്ടിപ്പാറ ഗ്രാമ പഞ്ചായത്ത്, ചേളന്നൂർ ബ്ലോക്ക് പഞ്ചായത്ത്, കടവ് വി.സ്പോർട്ട് ക്ലബ്ബ്, സി.ആർ.എഫ് ചളിക്കോട് എന്നീ സ്ഥാപനങ്ങൾക്കും സംഘനകൾക്കുമാണ് കിറ്റ് നൽകിയത്.

Previous Post Next Post
3/TECH/col-right