താമരശ്ശേരി: കോവിഡ് മഹാമാരിയിലകപ്പെട്ട് ഭക്ഷണത്തിന് പ്രയാസമനുഭവിക്കുന്ന രോഗികൾക്കും മറ്റും സ്വാന്തനമാവാൻ നന്മ കോരങ്ങാട് സംഘടിപ്പിക്കുന്ന കോവിഡ് കിച്ചണിലേക്ക് തന്റെ കാശിക്കുടുക്കയും വീട്ട്മുറ്റത്ത് നട്ട് വളർത്തിയ പച്ചകറിയും സംഭാവന നൽകി മാതൃകയായിരിക്കുകയാണ് അൽഫോൺസ സ്കൂൾ മുന്നാം ക്ലാസ് വിദ്യാർഥിനി മൻഹസനിയ.
സൈക്കിൾ വാങ്ങാനായി പെരുന്നാളിനും മറ്റ് ആഘോഷ വേളകളിലും നിന്നായി സ്വരൂപിച്ച തുകയാണ് മൻഹ എന്ന കൊച്ചു മിടുക്കി നമ കോരങ്ങാട് ഭാരവാഹികളുടെ സാന്നിധ്യത്തിൽ മണ്ഡലം മുസ്ലിം ലീഗ് വൈസ് പ്രസിഡൻറ് സൈനുൽ ആബിദീൻ തങ്ങൾക്ക് കൈമാറിയത്.
കോരങ്ങാട് നിവാസി എഞ്ചിനിയർ ആരിഫിന്റെയും ജംഷിദയുടെയും മകളാണ് മൻഹ.
Tags:
THAMARASSERY