Trending

ആസ്കോ ഗ്ലോബൽ ഇൻറർനാഷണൽ ഗ്രൂപ്പ് മടവൂർ ഗ്രാമപഞ്ചായത്ത് ഫാമിലി ഹെൽത്ത് സെന്ററിനു മെഡിക്കൽ ഉപകരണങ്ങൾ നൽകി.

മടവൂർ : മടവൂർ ഗ്രാമ പഞ്ചായത്ത് ഓഫീസിൽ നിയുക്ത എംഎൽഎ ഡോ: എം.കെ മുനീറിന്റെ അധ്യക്ഷതയിൽ ചേർന്ന കോവിഡ് അവലോകന യോഗത്തിൽ വെച്ച് മടവൂർ ഗ്രാമ പഞ്ചായത്ത്‌ ഫാമിലി ഹെൽത്ത് സെന്ററിന് ആസ്കൊ ഇൻറർനാഷണൽ ഗ്രൂപ്പ് സ്പോൺസർ ചെയ്ത മെഡിക്കൽ ഉപകരണങ്ങൾക്കുള്ള 
ആവശ്യമായ ചെക്ക് 
ഗ്രൂപ്പ് ചെയർമാൻ ചൊവ്വഞ്ചേരി അബ്ദുൽ അസീസ് പുല്ലാളൂരിനു വേണ്ടി മകൻ അലി സിയാൻ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട്‌ രാഘവൻ അടുക്കത്തിന്റെ സാന്നിധ്യത്തിൽ എം.എൽ.എ ക്ക് കൈമാറി.

ഓക്സിജൻ കോൺസൻഡ്രേറ്റർ, ഓക്സിജൻ സിലിണ്ടർ, ഡിജിറ്റൽ ബി.പി അപാരറ്റസ് 2, ബി.പി അപാരറ്റസ് 2, സ്റ്റെതസ്കോപ്പ് 4, ഇൻഫ്രാ റെഡ് തെർമോമീറ്റർ 2, ഐ.വി. കാന്യല 50 എണ്ണം, ഗ്ലൂക്കോ മീറ്റർ വിത്ത്‌ സ്ട്രിപ്സ് തുടങ്ങിയ മെഡിക്കൽ ഉപകരണങ്ങളാണ് ആസ്കോ ഗ്രൂപ്പ്‌ സ്പോൺസർ ചെയ്തത്. വിദേശ രാജ്യങ്ങളിൽ അടക്കം സന്നദ്ധ സേവന പ്രവർത്തനം നടത്തി ശ്രദ്ദേയമായ ആസ്കോ ഗ്രൂപ്പിന് കോവിഡ് പ്രതിസന്ധി മറി കടക്കുന്നതിന് മടവൂർ ഫാമിലി ഹെൽത്ത് സെന്റർ ഇരുപത്തിനാല് മണിക്കൂറും പ്രവർത്തിക്കാൻ ആവശ്യമായ സഹായങ്ങൾ വാഗ്ദാനം ചെയ്തു.

കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളിൽ പങ്കാളികളായ ആസ്കോ ഗ്രൂപ്പിന് ഡോ:എം.കെ. മുനീർ പ്രത്യേകം അഭിനന്ദനം അറിയിച്ചു.
Previous Post Next Post
3/TECH/col-right