Trending

ആംബുലേർ പദ്ധതിക്ക് തുടക്കമായി.

എളേറ്റിൽ:മുസ്ലിം യൂത്ത് ലീഗ്  മുഴുവൻ പഞ്ചായത്തുകളിലും  കോവിഡ് രോഗികൾക്കുള്ള വാഹന സൗകര്യം ഏർപ്പെടുത്തുന്നതിന്റെ ഭാഗമായി ആരംഭിച്ച"ആംബുലേർ"പദ്ധതിക്ക് കൊടുവള്ളി മണ്ഡലത്തിൽ തുടക്കമായി. പദ്ധതിയുടെ കൊടുവള്ളി നിയോജക മണ്ഡലം തല ഉദ്ഘാടനം ഓമശ്ശേരി പഞ്ചായത്തിലെ പുത്തൂരിൽ ജില്ലായൂത്ത് ലീഗ് ജനറൽ സെക്രട്ടറി  ടി മൊയ്ദീൻ കോയ ഫ്ലാഗ് ഓഫ് ചെയ്തു.

കൊടുവള്ളി നിയോജക മണ്ഡലം പ്രസിഡണ്ട് സി കെ റസാഖ്മാസ്റ്റർ, സെക്രട്ടറി സൈനുദ്ദീൻ കുളത്തക്കര,പഞ്ചായത്ത് യൂത്ത് ലീഗ് പ്രസിഡണ്ട് മുനവ്വർ സാദത്ത് പുനത്തിൽ ജനറൽസെക്രട്ടറി സഹദ്കൈവേലിമുക്ക്, സൈനുദ്ദീൻ മാസ്റ്റർ പുത്തൂർ,നുഹ്മാൻ പൊറായിൽ, ഇസ്മായിൽ വെളിമണ്ണ, മൻസൂർ പുത്തൂർ,നൗഫൽ അമ്പലക്കണ്ടി,ആസിഫ് പുത്തൂർ തുടങ്ങിയവർ സംബന്ധിച്ചു.
Previous Post Next Post
3/TECH/col-right