Trending

കരുതലും കൈത്താങ്ങുമായി നന്മ കോരങ്ങാടിന്റെ കോവിഡ് കിച്ചൺ

താമരശ്ശേരി:കോരങ്ങാട് കോവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തിൽ ജോലിയും വരുമാനവും നിലച്ചവർക്കും നിർധനരായ കോവിഡ് രോഗികൾക്കും ആശ്വാസമായി നന്മ കോരങ്ങാടിന്റെ കോവിഡ് കിച്ചൺ പ്രവർത്തനമാരംഭിച്ചു.
ഈ മഹാമാരിയിലും നൻമ നിറഞ്ഞ മനസ്സുമായി നന്മ കോരങ്ങാട് നടത്തിവരുന്ന സേവന പ്രവർത്തനങ്ങളെ ചടങ്ങ് ഉദ്ഘാടനം ചെയ്ത മുൻ MLA വി.എം ഉമ്മർ മാസ്റ്റർ പ്രശംസിച്ചു.

പാകം ചെയ്ത ഭക്ഷണം സൗജന്യമായാണ്  ആവശ്യക്കാർക്ക് എത്തിച്ച് നൽകുന്നത്. പ്രതിസന്ധി ഘട്ടങ്ങളിൽ പോലും ശ്ലാഘനീയമായ  പ്രവർത്തനങ്ങളാണ് നന്മ കോരങ്ങാട്  നടത്തിക്കൊണ്ടിരിക്കുന്നത് എന്നതിന് തെളിവാണ് ഈ ഭക്ഷണ വിതരണമെന്ന് ചടങ്ങിൽ പങ്കെടുത്തവർ പറഞ്ഞു.
താമരശ്ശേരി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ജെ.ടി അബ്ദുറഹിമാൻ മാസ്റ്റർക്ക് ഭക്ഷണപ്പൊതി നൽകി വി.എം ഉമ്മർ മാസ്റ്റർ വിതരണോദ്ഘാടനം നിർവഹിച്ചു.

ചടങ്ങിൽ പി.എ. അബ്ദുസ്സമദ് ഹാജി അധ്യക്ഷത വഹിച്ചു.  ജന. സെക്രട്ടറി അഷ്റഫ് കോരങ്ങാട് സ്വാഗത പ്രഭാഷണം നടത്തി. എം.ടി അയ്യൂബ് ഖാൻ, താമരശ്ശേരി ഗ്രാമ പഞ്ചായത്ത് മെമ്പർമാരായ എ.പി. സജിത്ത്, എ.പി ഫസീല ഹബീബ്, ബുഷ്റ അഷ്റഫ്, സൗദ ബീവി, എ.പി ഹബീബ് റഹ്മാൻ, ഷംസീർ വമ്പൻ എന്നിവർ സന്നിഹിതരായിരുന്നു.
Previous Post Next Post
3/TECH/col-right