Trending

ഏഴ് തദ്ദേശസ്ഥാപനങ്ങളില്‍ പ്രതിവാര ടി.പി.ആര്‍ നിരക്ക് 30നു മുകളില്‍.

കോഴിക്കോട് ജില്ലയില്‍ മെയ് 13 മുതല്‍ 19 വരെയുള്ള ദിവസങ്ങളിലെ കോവിഡ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് (ടി.പി.ആര്‍)
ഏഴ് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളില്‍ 30 ശതമാനത്തിനു മുകളില്‍. ഏറ്റവും ഉയര്‍ന്ന ടി.പി.ആര്‍ നിരക്ക് രേഖപ്പെടുത്തിയത് 36 ശതമാനമുളള ഒളവണ്ണ പഞ്ചായത്തിലാണ്.

ഒളവണ്ണ (36), കക്കോടി (35), പനങ്ങാട് (34), അഴിയൂര്‍ (34), പെരുമണ്ണ (33), കോട്ടൂര്‍(32), തൂണേരി (32)  പഞ്ചായത്തുകളിലാണ് 30 ന് മുകളില്‍ ടി. പി. ആര്‍ ഉള്ളത്. 


ഫറോക്ക് (29), ഒഞ്ചിയം(29), വളയം(29), കാക്കൂര്‍(29), കാരശ്ശേരി (28), ചേളന്നൂര്‍ (28), തിക്കോടി(28), ഉണ്ണികുളം (28), മണിയൂര്‍(28), തലക്കുളത്തൂര്‍ (27), ചെറുവണ്ണൂര്‍ (27), ചോറോട്(27), നരിക്കുനി(27), കട്ടിപ്പാറ(26), വേളം(26), കൊടിയത്തൂര്‍(26), കുരുവട്ടൂര്‍(25), പെരുവയല്‍(25), കടലുണ്ടി(25) എന്നിവയാണ് ടി പിആര്‍ 25 ന് മുകളിലുള്ള തദ്ദേശ സ്ഥാപനങ്ങള്‍. 

27  തദ്ദേശസ്ഥാപനങ്ങളിലെ ടിപിആര്‍ നിരക്ക് 20 ശതമാനത്തിനും 25 ശതമാനത്തിനും ഇടയിലാണ്. എറ്റവും കുറവ് ടി.പി.ആര്‍ ഉള്ളത് മൂന്ന് പഞ്ചായത്തുകളിലാണ്. കായണ്ണ, മേപ്പയ്യൂര്‍, കുറ്റ്യാടി പഞ്ചായത്തുകളിലാണ് കുറവ് ടി.പി.ആര്‍. 13  ശതമാനം.   

ജില്ലയില്‍ മെയ് ഒന്‍പത് മുതല്‍ 15 വരെയുള്ള ആഴ്ചയിലെ കണക്കു പ്രകാരം 30 തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലും മെയ് മൂന്ന് മുതല്‍ ഒന്‍പത് വരെ 33 തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലും ടിപിആര്‍ നിരക്ക് മുപ്പത് ശതമാനത്തിനു മുകളിലായിരുന്നു.
Previous Post Next Post
3/TECH/col-right