Trending

വീട് തകർന്ന കുടുംബത്തിന് സ്വന്തം വീട് വിട്ട് നൽകി ജില്ലാ പഞ്ചായത്ത്‌ അംഗം.

നരിക്കുനി: കനത്ത മഴയിലും കാറ്റിലും വീട് പൂർണമായി തകർന്നു ദുരിതത്തിലായ നിർധന കുടുംബത്തിന് പകരം സംവിധാനം ആകുന്നതുവരെ സ്വന്തം വിട്ടുനൽകി ജില്ലാ പഞ്ചായത്ത് അംഗം.

 കാക്കൂർ പഞ്ചായത്തിലെ എട്ടാം വാർഡിലെ പുന്നശ്ശേരി പുനല കുന്നുമ്മൽ അരവിന്ദന്റെ വീടാണ് പൂർണമായും തകർന്നത്. ഇവരുടെ ദുരിതം മനസ്സിലാക്കിയ ജില്ലാ പഞ്ചായത്ത് അംഗം ഐ പി രാജേഷ് സ്വന്തം വീട്ടിൽ താൽക്കാലിക അഭയം ഒരുക്കുകയായിരുന്നു. അമ്മയും ജേഷ്ഠനും അടങ്ങുന്ന കുടുംബത്തിനും ഒപ്പം ആണ് ഇപ്പോൾ ഇവരുടെ താമസം. ഹൃദയസംബന്ധമായ അസുഖം ഉള്ളതിനാൽ കൂലിപ്പണിക്കാരനായ അരവിന്ദനെ ഇപ്പോൾ പണിക്കു പോകാൻ കഴിയുന്നില്ല. ഇവരുടെ വയോധികയായ അമ്മ കല്യാണിയും,  ഭാര്യ രമണിയും വീട്ടിനുള്ളിൽ ആയിരുന്നെങ്കിലും ഭാഗ്യത്തിന് പരുക്കേൽക്കാതെ രക്ഷപ്പെട്ടു. 

 ശക്തമായ കാറ്റിൽ മേൽക്കൂര ഒന്നാകെ താഴേക്ക് പതിച്ചു, ചുമരുകളും തകർന്നു, വീട് നിലം പൊത്താറായ നിലയിലാണ്. നാട്ടുകാരുടെ നേതൃത്വത്തിൽ രക്ഷാപ്രവർത്തനം നടത്തി.  റവന്യൂ അധികൃതർ  വീട്  പരിശോധിച്ചു.
Previous Post Next Post
3/TECH/col-right