Trending

രണ്ടാം പിണറായി സർക്കാർ സത്യപ്രതിജ്ഞ ചെയ്തു അധികാരമേറ്റു.

തിരുവനന്തപുരം: രണ്ടാം പിണറായി സർക്കാർ സത്യപ്രതിജ്ഞ ചെയ്തു അധികാരമേറ്റു.വൈകുന്നേരം മൂന്നരയ്ക്ക് തിരുവനന്തപുരം സെൻട്രൽ സ്റ്റേഡിയത്തിൽ നടന്ന ചടങ്ങിൽ ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ സത്യവാചകം ചൊല്ലിക്കൊടുത്തു.

മുഖ്യമന്ത്രിക്ക് പിന്നാലെ മന്ത്രിമാരും ക്രമമായി സത്യവാചകം ചൊല്ലി. സഗൗരവത്തിലാണ് മുഖ്യമന്ത്രി സത്യപ്രതിജ്ഞ ചെയ്തത്.
രണ്ടാം പിണറായി സർക്കാർ സത്യപ്രതിജ്ഞ ചെയ്തു അധികാരമേറ്റു

മൂന്ന് മണിയോടെ തന്നെ മുഖ്യമന്ത്രി സെൻട്രൽ സ്‌റ്റേഡിയത്തിലെത്തി. ക്ഷണിക്കപ്പെട്ട അതിഥികളുടെ ഓരോരുത്തരുടെയും അടുത്തുപോയി മുഖ്യമന്ത്രി അഭിവാദ്യം അർപ്പിച്ചു. രാഷ്ട്രീയ സാംസ്‌കാരിക നേതാക്കളും മതമേലധ്യക്ഷൻമാരും ചടങ്ങിനെത്തിയിരുന്നു.

മന്ത്രിമാരും,വകുപ്പുകളും.

1.മുഖ്യമന്ത്രി - പിണറായി വിജയൻ (ആഭ്യന്തരം & ഐ. ടി.)

2.റവന്യൂ    -    കെ.രാജൻ

3.ജലവിഭവ -റോഷി അഗസ്റ്റിൻ

4.വൈദ്യുതി - കെ.കൃഷ്ണൻകുട്ടി

5.വനം വകുപ്പ് - എ.കെ.ശശീന്ദ്രൻ

6.തുറമുഖം -അഹമ്മദ് ദേവർക്കോവിൽ ലനിൽ

7.ഗതാഗതം -ആൻറണി രാജു

8.യുവജനക്ഷേമം,കായികം -വി.അബ്ദുറഹിമാൻ

9.ഭക്ഷ്യം, സിവിൽ സപ്പൈസ് - ജി.ആർ.അനിൽ

10.ധനകാര്യം - കെ.എൻ.ബാലഗോപാൽ

11.ഉന്നത വിദ്യാഭ്യാസം- ആർ.ബിന്ദു.

12.മൃഗ സംരക്ഷണം - ക്ഷീരവികസനം - കെ. ചിഞ്ചുറാണി

13.തദ്ദേശ - എക്സൈസ് - എം.വി.ഗോവിന്ദൻ

14.ടൂറിസം, പൊതുമരാമത്ത് - മുഹമ്മദ് റിയാസ്

15. കൃഷി      -  പി.പ്രസാദ്

16. ദേവസ്വം -കെ.രാധാകൃഷ്ണൻ

17. വ്യവസായം, നിയമം - പി.രാജീവ്

18. ഫിഷറീസ് - സജി ചെറിയാൻ

19. വിദ്യാഭ്യസം, തൊഴിൽ- വി.ശിവൻകുട്ടി

20.സഹകരണ - രജിസ്ട്രഷൻ - വി .എൻ .വാസവൻ

21. ആരോഗ്യം - വീണാ ജോർജ്

🟥🟥🟥
https://chat.whatsapp.com/DHoPLuu3rYP7Ae8kYGu1KY
Previous Post Next Post
3/TECH/col-right