Trending

തണൽ : സന്നദ്ധ സേന രൂപീകരിച്ചു

എളേറ്റിൽ : പന്നൂരിലെ തണൽ എഡ്യൂക്കേഷണൽ & ചാരിറ്റബ്ൾ ട്രസ്റ്റിൻ്റെ നേതൃത്വത്തിൽ സന്നദ്ധ സേന രൂപീകരിച്ചു.കോവിഡ് പ്രതിരോധ പ്രവർത്തനങ്ങൾക്കും മഴക്കെടുതി ദുരിതാശ്വാസ പ്രവർത്തനങ്ങൾക്കുമായി പതിനൊന്നംഗ സന്നദ്ധ സേനയാണ് രൂപീകരിച്ചിട്ടുള്ളത് .

സന്നദ്ധ സേനയുടെ ഉദ്ഘാടനം കിഴക്കോത്ത് പി.എച്ച്.സി മെഡിക്കൽ ഓഫീസർ ഡോ. ഹൈഫ മൊയ്തീൻ ഭാരവാഹികൾക്ക് ഉപകരണങ്ങൾ നൽകി നിർവ്വഹിച്ചു . തണൽ ജനറൽ സെക്രട്ടറി ഇഖ്ബാൽ പടിഞ്ഞാറയിൽ അദ്ധ്യക്ഷത വഹിച്ചു .

ഹെൽത്ത് ഇൻസ്പെക്ടർ ബഷീർ , ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർ ഷുക്കൂർ , കെ.ടി റഊഫ് , ഉമ്മർ കുനിയിൽ ,  ജാബിർ കണ്ടിയിൽ , ജസീൽ എം.പി എന്നിവർ സംബന്ധിച്ചു .
Previous Post Next Post
3/TECH/col-right