നരിക്കുനി : നരിക്കുനി മേഖലക്ക് കീഴിലെ നരിക്കുനി, പാലങ്ങാട്, നന്മണ്ട നോർത്ത്, നന്മണ്ട സൗത്ത്, ചീക്കിലോട്, കാക്കൂർ, കാരക്കുന്നത്ത്, മടവൂർ, പുല്ലാളൂർ എന്നി മേഖലകളിൽ നിന്നും ബ്ലോക്കിൽ നിന്നും ഡി വൈ എഫ് ഐ സംഘടിപ്പിച്ച 24×7 ഹെല്പ് ഡെസ്ക് സ്നേഹവണ്ടിയുടെ ഉദ്ഘാടനം നരിക്കുനിയിൽ വെച്ച് നടന്നു.
ഡി. വൈ. എഫ്. ഐ സംസ്ഥാന കമ്മറ്റി അംഗം സ: ടി കെ സുമേഷ് ഫ്ലാഗ് ഓഫ് ചെയ്തു. ബ്ലോക്ക് സെക്രട്ടറി വി കെ വിവേക് .പ്രസിഡൻറ് കെ കെ ഷിബിൻലാൽ. ട്രഷറർ ഒ അബ്ദുറഹിമാൻ .കെ എം നിനു, കെ കെ മിഥിലേഷ് എന്നിവർ പങ്കെടുത്തു.
സ്നേഹയാത്രയുടെ മികച്ച പ്രവർത്തനങ്ങൾ കാഴ്ച വെക്കാൻ ഓരോ കമ്മിറ്റിയും മുന്നോട്ടു വരണമെന്നും
വരും ദിവസങ്ങളിൽ മുഴുവൻ യൂണിറ്റുകളിലും ഈ പ്രവർത്തനം സംഘടിപ്പിക്കാൻ വേണ്ട പ്രവർത്തനങ്ങൾ നടത്തുമെന്നും ചടങ്ങിൽ അഭിപ്രായപ്പെട്ടു.
സഹായിച്ചവരോടുള്ള നന്ദിയും, കോവിഡ് പ്രതിരോധപ്രവർത്തനത്തിൽ അവസാനം വരെ മുഴുവൻ പ്രവർത്തകരും രംഗത്തിറങ്ങണമെന്നും ചടങ്ങിൽ നിർദ്ദേശം നൽകി.
Tags:
NARIKKUNI