നരിക്കുനി : നരിക്കുനി ഗ്രാമ പഞ്ചായത്തില്‍ സി.എഫ്.എല്‍.ടി.സിയും, മൊബൈൽ മെഡിക്കൽ യൂണിറ്റും പ്രവര്‍ത്തന സജ്ജമായി. നരിക്കുനി ഗവ ഹയർ സെക്കണ്ടറി സ്കൂളിലാണ് കോവിഡ് ഫസ്റ്റ്‌ലൈന്‍ ട്രീറ്റ്‌മെന്റ് സെന്റര്‍ ആരംഭിച്ചിരിക്കുന്നത്.
നൂറ് ബെഡോടു കൂടിയ വിപുലമായ സൗകര്യങ്ങളാണ് ഗ്രാമ പഞ്ചായത്തിന്റെ ആഭിമുഖ്യത്തിൽ ഒരുക്കിയത്. എഫ്.എല്‍.ടി.സിയില്‍ ഡോക്ടര്‍മാരുടെയും നഴ്‌സുമാരുടെയും ആരോഗ്യ പ്രവര്‍ത്തകരുടെയും സേവനം ഉറപ്പാക്കും.
ഫസ്റ്റ്‌ലൈന്‍ ട്രീറ്റ്‌മെന്റ് സെന്ററിന്റെ ഉദ്ഘാടനം കൊടുവള്ളി നിയുക്ത എം.എല്‍.എ. ഡോ. എം.കെ. മുനീര്‍ നിര്‍വ്വഹിച്ചു.
ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് സി.കെ സലിം അധ്യക്ഷത വഹിച്ചു.
ജില്ലാ പഞ്ചായത്ത് മെമ്പർ ഐ പി രാജേഷ് , വി ഇല്യാസ് പഞ്ചായത്ത് വൈസ് പ്രസിഡന്റ് മിനി പുല്ലങ്കണ്ടി , വാർഡ് മെമ്പർമാരായ സുനിൽ കുമാർ , ഉമ്മുസൽമ , മജീദ് തലപ്പൊയിൽ
എന്നിവർ പങ്കെടുത്തു.
Tags:
NARIKKUNI