Trending

പ്രവാസികൾക്ക് കോവിഡ് വാക്സിനേഷൻ: മുൻഗണന ക്രമത്തിലും, സൗജന്യവുമായി നൽകണമെന്ന് പ്രവാസി കോൺഗ്രസ്.

കൊടുവള്ളി: ഗൾഫ് സെക്ടറിലേക്കുള്ള വിമാനയാത്ര അടുത്തുതന്നെ  പുനരാരംഭിക്കുമെന്നതിനാൽ മടക്കയാത്രയ്ക്ക് ഒരുങ്ങുന്ന 6 ലക്ഷത്തോളം പ്രവാസികൾക്ക് കോ വിഡ് വാക്സിനേഷൻ മുൻഗണനാ ക്രമത്തിലും  സൗജന്യവുമായി നൽകാൻ സർക്കാർ നടപടി സ്വീകരിക്കണമെന്ന്  പ്രവാസി കോൺഗ്രസ് കൊടുവള്ളി നിയോജക മണ്ഡലം കമ്മിറ്റി  മുഖ്യമന്ത്രിയോട് ആവശ്യപ്പെട്ടു.

ഇന്നലെ നടന്ന  ഓൺലൈൻ മീറ്റിൽ നിയോജക മണ്ഡലം പ്രസിഡണ്ട് സി കെ അബ്ബാസ് അധ്യക്ഷത വഹിക്കുകയും ജില്ലാ സെക്രട്ടറി  ഷംസുദ്ദീൻ അപ്പോളോ  ഉദ്ഘാടനം ചെയ്തു.നിയോജ മണ്ഡലത്തിലെ വ്യത്യസ്ത ഭാരവാഹികൾ  സംസാരിക്കുകയും, താജുദ്ദീൻ ഓമശ്ശേരി നന്ദിയും പറഞ്ഞു. 

ഒരു വർഷത്തിലധികമായി  ജോലിയോ കൂലിയോ ഇല്ലാതെ  സാമ്പത്തിക മായും മാനസികമായും പ്രയാസപ്പെടുന്നവരാണ് പ്രവാസികൾ 
മടക്കയാത്രയ്ക്ക് തന്നെ  സാമ്പത്തികപരമായി വളരെ പ്രയാസപ്പെടുന്ന  ഈ സാഹചര്യത്തിൽ  വാക്സിനേഷൻ സൗജന്യമാക്കുകയും മുൻഗണനാ ക്രമത്തിൽ നൽകുകയും ചെയ്ത് പ്രവാസികൾക്ക് ആശ്വാസം നൽകണമെന്നാ സംഘടന ആവശ്യപ്പെട്ടത്.

വ്യത്യസ്ത വിമാനകമ്പനികൾ നാലിരട്ടിയോളം ടിക്കറ്റ് ചാർജ് വർദ്ധിപ്പിച്ച സാഹചര്യത്തിൽ   തിരിച്ചു വന്നവരിൽ നല്ലൊരു ശതമാനവും  പ്രയാസം അനുഭവിക്കുകയാണ്. ടിക്കറ്റ് ചാർജ് വർദ്ധനവ് പിൻവലിക്കാൻ കേന്ദ്രസർക്കാരിൽ  സംസ്ഥാന സർക്കാർ ഇടപെടണമെന്നും യോഗം ആവശ്യപ്പെട്ടു.
Previous Post Next Post
3/TECH/col-right