Latest

6/recent/ticker-posts

Header Ads Widget

മടവൂർ സി.എം മഖാം ശരീഫ് ഉറൂസ് മുബാറക്കിന് തുടക്കമായി.

ദക്ഷിണേന്ത്യയിലെ പ്രമുഖ തീർത്ഥാടനകേന്ദ്രമായ മടവൂർ മഖാം ശരീഫിലെ മുപ്പത്തി ഒന്നാമത് ഉറൂസ് മുബാറക്കിന് തുടക്കമായി.ശനിയാഴ്ച രാവിലെ നടന്ന ചടങ്ങിൽ കോവിഡ് പ്രോട്ടോക്കോൾ പാലിച്ച് സ്വാഗത സംഘം ഭാരവാഹികൾ മാത്രം സംബന്ധിച്ച ചടങ്ങിൽ മഖാം സിയാറത്തിന്നും, കൊടി ഉയർത്തലിനും സമസ്ത കേരള ജംഇയ്യത്തുൽ ഉലമ പ്രസിഡണ്ട് സയ്യിദ് മുഹമ്മദ് ജിഫ്രി മുത്തുക്കോയ തങ്ങൾ നേതൃത്വം നൽകി.

രാത്രി നടന്ന മതപ്രഭാഷണ വേദിയിൽ മുഹമ്മദ് ബാഖവി വാവാട് സംസാരിച്ചു. രണ്ടാം ദിവസമായ ഇന്നലെ  മജ്ലിസുന്നൂറിന്ന്‌ പി.പി അബ്ദുൽ ജലീൽ ബാഖവി നേതൃത്വം നൽകി.. തുടർന്ന്  മലയമ്മ അബൂബക്കർ ഫൈസി പ്രഭാഷണം നടത്തി.

നാളെ  രാത്രി 8 നു  ലത്തീഫ് ഫൈസി പൂനൂർ പ്രഭാഷണം നടത്തും. ഉറൂസിൻ്റെ പ്രധാന ചടങ്ങായ ദിക്റ് ദുആ സമ്മേളനം  മെയ് 18 നുബുധനാഴ്ചരാത്രി 7.30 നു  ശൈഖുനാ വാവാട് പി.കെ കുഞ്ഞിക്കോയ മുസ്ലിയാരുടെ നേതൃത്വത്തിൽ നടക്കും.ചടങ്ങിൽ അബ്ദുൽ മജീദ് ബാഖവി, കാസർഗോഡ്, മടവൂർ ജാമിഅ: അശ്അരിയ്യ വൈ :പ്രിൻസിപ്പാൾ ഇ അഹമ്മദ് കുട്ടി ഫൈസി എന്നിവർ സംബന്ധിക്കും.

പരിപാടികൾ എസ്.കെ.ഐ സി.ആറിലും, മടവൂർ സി.എം മഖാം ഓഫീഷ്യൽ യൂ ടുബ് ചാനലിലും തൽസമയം സംപ്രേക്ഷണം ചെയ്യും.

Post a Comment

0 Comments