കുന്ദമംഗലം:കുന്ദമംഗലത്ത് മരിച്ചയാളുടെ മൃതദേഹം മാറി സംസ്കരിച്ചു. കുന്ദമംഗലം പാണരുകണ്ടിയിൽ സുന്ദരൻ (62) ൻ്റെ മൃതദേഹത്തിന് പകരം ബന്ധുക്കൾക്ക് ലഭിച്ചത് കക്കോടി മോരിക്കര സ്വദേശി കൗസല്യ (76) ൻ്റെ മൃതദേഹമായിരുന്നു.
സുന്ദരൻ്റെ ബന്ധുക്കൾ മൃതദേഹം ഞായറാഴ്ച രാവിലെ സംസ്കരിക്കുകയും ചെയ്തു. കൗസല്യയുടെ മൃതദേഹം ബന്ധുക്കൾ തുറന്ന് പരിശോധിച്ചപ്പോഴാണ് മൃതദേഹം മാറിയതായി കണ്ടെത്തിയത്. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് സുന്ദരൻ്റെ മൃതദേഹമാണ് മാറിയതെന്ന് മനസ്സിലായത്.
ശനിയാഴ്ചയാണ് മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിൽസയിലിരിക്കെ കൗസല്യ മരണപ്പെട്ടത്. മരിച്ചതിന് ശേഷമാണ് സുന്ദരൻ്റെ മൃതദേഹം ആശുപത്രിയിലെത്തിച്ചത്.
മോർച്ചറിൽ വെച്ചാണ് മൃതദേഹം മാറിയത്.വിഷയത്തിൽ ആശുപത്രി അധികൃതർ പ്രതികരിച്ചിട്ടില്ല.
Tags:
KOZHIKODE