Trending

കട്ടിപ്പാറ ഗ്രാമപഞ്ചായത്തിൻ്റെ FLTC ഡോ: എം കെ. മുനീർ എം എൽ എ സന്ദർശിച്ചു.

താമരശ്ശേരി:കോവിഡ് പ്രതിരോധ പ്രവർത്തനത്തിൽ ജില്ലക്ക് മാത്യകയായി 
 കോവിഡ്   രോഗികളെ ചികിത്സിക്കാൻ മെഡിക്കൽ സംഘം ഉൾപ്പെടെ അത്യാധുനിക സംവിധാനങ്ങളൊരുക്കി കട്ടിപ്പാറ ഗ്രാമ പഞ്ചായത്ത് അമ്പായതോട്ടിലെ അവനി 
എഞ്ചനിയറിംഗ് കോളേജിൽ FLTC  ആരംഭിച്ചു.അത്യാധുനിക സൗകര്യങ്ങളൊടെ ഒരുക്കിയ
 സെൻ്റർ കൊടുവള്ളി നിയോ നിയോജക മണ്ഡലം എം എൽ എ ഡോ: എം കെ മുനീർ സന്ദർശിക്കുകയും, FLTC യുടെ സൗകര്യങ്ങളും മറ്റും   ഭരണ സമിതി അംങ്ങളുമായും, ഗ്രാമപഞ്ചായത്ത് സെക്രട്ടറി, അസിസ്റ്റൻറ് സെക്രട്ടി, മെഡിക്കൽ ഓഫിസർ രാഷ്ട്രീയ കക്ഷി നേതാക്കൾ എന്നിവരുമായി ചേർന്ന് വിശകലനം നടത്തി.

സെൻ്ററിലേക്കാവശ്യമായ ഭൗതിക സൗകര്യങ്ങൾ ഒരുക്കുന്നതിനുളള സഹായങ്ങൾ MLA ഉറപ്പ് നല്കുകയും, ആദ്യ ഘട്ടമായി  വാർഡുകളിലേക്കുള്ള പൾസ് ഓക്സിമീറ്റർ നല്കുകയും ചെയ്തു.നേരത്തെ പ്രതിരോധ പ്രവർത്തനത്തിൻ്റെ ഭാഗമായി ചമൽ ജി എൽ പി സ്കുളിൽ
ഡൊമിലിസി കെയർ സെന്‍റർ ആരംഭിച്ചിരുന്നു.

അവനി  മാനേജ്മെൻ്റ് ഗ്രാമ പഞ്ചായത്തിന്  വിട്ടു നല്‍കിയ കെട്ടിടം RRT പ്രവർത്തകരും, കുടുംബശ്രി അംഗങ്ങളും, യുവജന സന്നദ്ധ സംഘടനകളുടെയും നേതൃത്വത്തില്‍  ക്ലിനിംഗും, മറ്റ് അനുബന്ധ പ്രവര്‍ത്തനങ്ങളും നടത്തി സജ്ജീകരിച്ചു.കട്ടിപ്പാറ ഗ്രാമപഞ്ചായത്ത് സമീപ തദ്ദേശ സ്ഥാപനങ്ങളെ അപേക്ഷിച്ച് മികച്ച പ്രവർത്തനമാണ്  കോവിഡ് മഹാ മരിയെ പ്രതിരോധിക്കുന്നതിന്  കാഴ്ച്ചവെക്കുന്നതെന്ന് 
എം എൽ എ അഭിപ്രായപെടുകയും എല്ലാ കാര്യത്തിലും ഭരണസമിതിക്ക് പിന്തുണ അറിയിക്കുകയുംഎല്ലാവരും ഒറ്റകെട്ടായി പ്രതിരോധ പ്രവർത്തനങ്ങളിൽ സഹകരിക്കണമെന്നും ആവശ്യപ്പെട്ടു. 

ചടങ്ങിൽ പഞ്ചായത്ത് പ്രസിഡണ്ട് മോയത്ത് മുഹമ്മദ്, സെക്രട്ടറി റഷീദ്, മെഡിക്കൽ ഓഫീസർ ഫെസിന ഹസൻ എന്നിവർ സംസാരിച്ചു. വൈസ്പ്ര സിഡണ്ട് ജിൻസി തോമസ്, വികസനകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ അനിൽ ജോർജ്, ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ മുഹമ്മദ് ഷാഹിം, ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ ബേബി രവിന്ദ്രൻ ജനപ്രതിനിധി കളായ പ്രേംജി ജെയിംസ്, അബുബക്കർക്കുട്ടി, അഷറഫ് പൂലോട്, സീന സുരേഷ് സംഘടന നേതാക്കളായ ഹാരിസ് അമ്പായതോട്, സലാം മണക്കടവൻ, ബെന്നി ടി ജോസഫ്, നാസർ ചമൽ,ഷാൻ കട്ടിപ്പാറ, സദാനന്ദൻ പികെ അബിൻ യു കെ, ഹബീബ് അമ്പായതോട് എന്നിവർ ചടങ്ങിൽ പങ്കെടുത്തു.
Previous Post Next Post
3/TECH/col-right