നരിക്കുനി : നരിക്കുനി ഗ്രാമപഞ്ചായത്ത് കോവിഡ് പ്രതിരോധ പ്രവർത്തനത്തിന്റെ ഭാഗമായി വാർഡ് തല ആർ.ആർ.ടി വളണ്ടിയർമാർക്കുള്ള ഐഡന്റിറ്റി കാർഡ് വിതരണം നരിക്കുനി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സി.കെ സലീം സിജി കൊട്ടാരത്തിന് നൽകി നിർവ്വഹിച്ചു.
നരിക്കുനി ഗ്രാമപഞ്ചായത്ത് വികസന കാര്യ സമിതി ചെയർമാൻ ജൗഹർ പൂമംഗലം, വൈസ് പ്രസിഡന്റ് മിനി പുലങ്കണ്ടി, മെമ്പർമാരായ മൊയ്‌തി നെരോത്ത്, മജീദ് വി.പി,ഉമ്മു സൽമ,കെ.കെസുബൈദ എന്നിവർ പങ്കെടുത്തു.
Tags:
NARIKKUNI