Trending

കോവിഡ് 19 പൊതുജന സഹകരണമില്ലാതെ പിടിച്ചു നിർത്താനാവില്ല:എം.കെ മുനീർ

എളേറ്റിൽ: കോവിഡ് 19 രൂക്ഷമായ സാഹചര്യത്തിൽ പൊതുജനങ്ങൾ എല്ലാ നിലക്കും സഹകരിച്ചെങ്കിൽ മാത്രമേ പിടിച്ചുനിർത്താൻ സാധ്യമാകൂ എന്നും പൊതുജനങ്ങളിൽ  ബോധവൽക്കരണം അനിവാര്യമാണെന്നും നിയുക്ത എം.എൽ എ ഡോ: എം.കെ.മുനീർ പറഞ്ഞു.



 കിഴക്കോത്ത് പ്രൈമറി ഹെൽത്ത്  സെൻറർ സന്ദർശിച്ച് ജനപ്രതിനിധികളും ആരോഗ്യ പ്രവർത്തകരുമായി ആശയവിനിമയം നടത്തുകയായിരുന്നു അദ്ദേഹം.


വീട്ടിന് അകത്തും പുറത്തും മാസ്ക്ക് ധരിക്കണം. സാമൂഹ്യ അകലം പാലിക്കണം. കോവിഡിൻ്റെ രണ്ടാംഘട്ടം അതിരൂക്ഷമാണ്. വായുവിലൂടെ പകരുമെന്ന് തെളിഞ്ഞിരിക്കുകയാണ്.വളരെ പെട്ടന്ന് ശ്വാസകോശത്തിന് ബാധിക്കുകയും മരണം സംഭവിക്കുകയും ചെയ്യുമെന്നും  മുനീർ സൂചിപ്പിച്ചു. .കോവിഡിന്റെ അടിയന്തിര സാഹചര്യം നേരിടാൻ പഞ്ചായത്ത് തലത്തിൽ ഹെൽപ്പ് ഡെസ്ക്ക് രുപീകരിക്കും.

കോവിഡ് ടെസ്റ്റ് നടത്തുന്നതിനാവശമായ ആന്റിജെൻ, ആ.ർ.ടി.പി.സി.ആർ കിറ്റുകൾ അടിയന്തിരമായി എത്തിക്കുന്നതിന് വേണ്ട നടപടികൾ സ്വീകരിക്കും.രോഗികൾക്ക് അടിയന്തിര സാഹചര്യത്തിൽ ആശുപത്രികളിലെത്താൻ വേണ്ട സൗകര്യങ്ങൾ ഏർപ്പെടുത്തും . 
. കോവിഡ് രോഗികളുടെ വീടുകളിൽ പൊതുജന പ ങ്കാളിത്തത്തോടെ പൾസ് ഓക്സീമീറ്റർ എത്തിക്കാനുള്ള സംവിധാനമൊരുക്കുമെന്നും മുനീർ പറഞ്ഞു. കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളിൽ മികച്ച പ്രവർത്തനം നടത്തുന്ന ഗ്രാമ പഞ്ചായത്ത് ഭരണ സമിതിയെയും ഡോക്ടറുടെ നേതൃത്വത്തിലുള്ള ആരോഗ്യ പ്രവർത്തകരെയും സന്നദ്ധ വളണ്ടിയർ മാരെയും മുനീർ അഭിനന്ദനം അറിയിച്ചു,

ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് പി പി നസ്റി അധ്യക്ഷത വഹിച്ചു. വൈ. പ്രസിഡണ്ട് വി.കെ അബ്ദുറഹിമാൻ, സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർമാൻമാരായ പ്രിയങ്ക കരുഞ്ഞിയിൽ, കെ.കെ.ജബ്ബാർ,മെഡിക്കൽ ഓഫീസർ ഡോ: ഹൈഫമൊയ്തീൻ, ഹെൽത്ത് ഇൻസ്പെക്ടർ ബഷീർ,പഞ്ചായത്ത് സെക്രടറി മനോജ്കുമാർ,മുൻ ജില്ലാ പഞ്ചായത്ത് മെമ്പർ എം.എ.ഗഫൂർ മാസ്റ്റർ, ഗ്രാമ പഞ്ചായത്ത് അംഗങ്ങളായ ഖാലിദ് സി.എം ,കെ.പി വിനോദ് ,അർഷദ് കിഴക്കോത്ത്,വി.പി അഷ്റഫ് എന്നിവർ ചർച്ചയിൽ പങ്കെടുത്തു.

Previous Post Next Post
3/TECH/col-right